വാപ്പയുടെ രണ്ടാം വിവാഹത്തിന് പോയത് പലർക്കും ഇഷ്ടക്കേടായി, ചെയ്തതാണ് ശരിയെന്ന് ഇപ്പോഴും കരുതുന്നു: അനാർക്കലി മരക്കാർ

അഭിറാം മനോഹർ

ഞായര്‍, 20 ഒക്‌ടോബര്‍ 2024 (14:58 IST)
Anarkali
പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്ത ശേഷം തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പറ്റി തുറന്ന് സംസാരിച്ച് നടി അനാര്‍ക്കലി മരക്കാര്‍. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുറക്കത്തില്‍ ഭാഗമാവുക എന്നതാണ് താന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരിയെന്നും അതിനാലാണ് ആ വിവാഹത്തില്‍ പങ്കെടുത്തതെന്നും താരം പറയുന്നു. ആ സംഭവത്തിന് ശേഷം കുടുംബത്തിലെ പലര്‍ക്കും തന്നോട് ഇഷ്ടക്കേടുണ്ടായെന്നും അനാര്‍ക്കലി പറയുന്നു.
 
ഞാന്‍ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. അതുപോലെ വാപ്പയെ പിന്തുണയ്ക്കാനാണ് വിവാഹത്തിന് പോയത്. വിവാഹമോചനമെന്നത് ഉമ്മയും ഉപ്പയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് പരാതിയുണ്ടായിരുന്നില്ല. വാപ്പയുടെ കൂടെ ഞാന്‍ നില്‍ക്കാതിരിക്കേണ്ട കാര്യമില്ല. എനിക്ക് രണ്ടാളും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നതായിരുന്നു ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. ആ സമയത്ത് ഇതൊരു പുതിയ സംഭവമാണെന്നും ഞാന്‍ പങ്കെടുക്കുന്നതും സ്റ്റോറി ഇടുന്നതൊന്നും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷേ എനിക്കത് നോര്‍മലൈസ് ചെയ്യണമായിരുന്നു. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്ന് കരുതിയാണ് വീഡിയോയും സ്റ്റോറിയും പോസ്റ്റ് ചെയ്തത്. അനാര്‍ക്കലി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍