ആദ്യ സിനിമ പുറത്തിറങ്ങി 18 വർഷങ്ങൾ, നന്ദിയറിയിച്ച് അല്ലു അർജ്ജുൻ

തിങ്കള്‍, 29 മാര്‍ച്ച് 2021 (13:00 IST)
ആദ്യ സിനിമ പുറത്തിറങ്ങി 18 വർഷങ്ങൾ ആയതിന്റെ സന്തോഷം പങ്കുവെച്ച് നടൻ അല്ലു അർജ്ജുൻ. 2003ലായിരുന്നു അല്ലുവിന്റെ ആദ്യ ചിത്രമായ ഗംഗോത്രി പുറത്തിറങ്ങിയത്. പോയ വർഷങ്ങളിലെല്ലാം ലഭിച്ച സ്നേഹത്തിനും അനുഗ്രഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും താരം കുറിച്ചു.
 

It’s has been 18years since my first film released. I wanted to thank each n everyone who has been a part of my 18years journey. My heart is filled with gratitude. I am truly blessed for all the love showered over the years . Thank you for all the blessings. Gratitude. AA

— Allu Arjun (@alluarjun) March 28, 2021
ഒരു മലയാള സിനിമ പോലും ഇതുവരെയും മലയാളത്തിൽ ചെയ്‌തിട്ടില്ലെങ്കിലും മലയാളത്തിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് അല്ലു അർജ്ജുൻ. പുഷ്‌പയാണ് നിലവിൽ അണിയറയിൽ ഒരുങ്ങുന്ന അല്ലു അർജ്ജുൻ ചിത്രം. ചിത്രത്തിൽ മലയാള താരമായ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. അല്ലുവിന്റെ വിജയചിത്രങ്ങളായ ആര്യ, ആര്യ2 എന്നിവ സംവിധാനം ചെയ്‌ത സുകുമാറാണ് ചിത്രമൊരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍