മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആഘോഷിക്കാം; ഫുൾ എച്ച്‌ഡിയായി 'അദ്വൈതം' !

കെ ആര്‍ അനൂപ്

ശനി, 19 സെപ്‌റ്റംബര്‍ 2020 (12:13 IST)
ഫുൾ എച്ച് ഡി ദൃശ്യത്തോടെ  മോഹൻലാലിൻറെ എവർഗ്രീൻ ചിത്രം 'അദ്വൈതം' കാണാം. ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിൽ പി വി ഗംഗാധരൻ നിർമ്മിച്ച ചിത്രത്തിൻറെ ഔദ്യോഗിക ഫുൾ എച്ച് ഡി പതിപ്പ് പുറത്തിറങ്ങി. എസ് ക്യൂബ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഇക്കാര്യം മോഹൻലാലാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.
 
മോഹൻലാൽ, ജയറാം, രേവതി, ചിത്ര എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമ പ്രിയദർശനാണ് സംവിധാനം ചെയ്തത്. 1991ൽ പുറത്തിറങ്ങിയ ഈ  ചിത്രത്തിൽ അക്കാലത്തെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും അണിനിരന്നിരുന്നു. ശ്രീവിദ്യ, സോമൻ, ശങ്കരാടി, കുതിരവട്ടം പപ്പു, തിക്കുറിശ്ശി സുകുമാരൻ, ജഗന്നാഥ വർമ്മ, നരേന്ദ്രപ്രസാദ്, ഇന്നസെൻറ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടായിരുന്നു. 
 
ടി ദാമോദരന്റെ രചനയിൽ പിറന്ന ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ പ്രണയത്തിനും സൗഹൃദത്തിനും ഒക്കെ ഇടം ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും മികച്ചതായിരുന്നു.
 
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് എം ജി രാധാകൃഷ്ണനായിരുന്നു സംഗീതം പകർന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍