വീണ്ടും പൃഥ്വിരാജും ഭാവനയും; നിഗൂഢതകള്‍ ഒളിപ്പിച്ച് ‘ആദം’ ടീസര്‍ !

ഞായര്‍, 23 ജൂലൈ 2017 (17:11 IST)
പൃഥ്വിരാജും ഭാവനയും നരേനും വീണ്ടും ഒന്നിക്കുന്ന ആദം എന്ന സിനിമയുടെ ആദ്യ ടീസർ റിലീസ് ചെയ്തു. മാസ്റ്റേ‍ഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ സംവിധായകൻ. 
 
52 സെക്കന്‍റ് ദൈർഘ്യമുളള ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആദം ജോൺ പോത്തൻ എന്ന പാലാക്കാരൻ പ്ലാന്ററായാണ് പൃഥ്വി ചിത്രത്തിൽ വേഷമിടുന്നത്. സുഹൃത്ത് സിറിയക്കായി നരേനും ചിത്രത്തില്‍ എത്തുന്നു. റോബിൻഹുഡിലാണ് പൃഥ്വിയും ഭാവനയും നരേനും അവസാനമായി ഒന്നിച്ചത്.

വെബ്ദുനിയ വായിക്കുക