നടന്‍ ശ്രേയസ് തല്‍പഡെയ്ക്ക് ഹൃദയാഘാതം, ആന്റിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

വെള്ളി, 15 ഡിസം‌ബര്‍ 2023 (12:47 IST)
ബോളിവുഡ്,മറാത്തി സിനിമാതാരമായ ശ്രേയസ് തല്‍പഡെയ്ക്ക് ഹൃദയാഘാതം. വെല്‍ക്കം ടു ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ താരം കുഴഞ്ഞുവീഴുകയായിരുന്നു. അന്ധേരിയിലെ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ ആന്റിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
 
സിനിമയുടെ ചിത്രീകരണത്തിനായി പകല്‍ മുഴുവനും താരം പങ്കെടുത്തിരുന്നു. ചിത്രീകരണസമയത്തുടനീളം താരം സന്തോഷവാനായാണ് കാണപ്പെട്ടതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വീട്ടിലെത്തിയ അദ്ദേഹം തനിക്ക് സുഖം തോന്നുന്നില്ലെന്ന് ഭാര്യയോട് പറഞ്ഞതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മറാത്തി സീരിയലുകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും ശ്രദ്ധ നേടിയ ശ്രേയസ് തല്‍പഡെ 2005ല്‍ പുറത്തിറങ്ങിയ ഇഖ്ബാല്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഓം ശാന്തി ഓശാന, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍