അജയ് ദേവ്ഗണിന്റെ പുത്തൻ ബംഗ്ലാവിന് 60 കോടി, സ്വന്തമാക്കിയത് ഒരു വർഷത്തോളമായ അന്വേഷണത്തിനു ശേഷം !

കെ ആര്‍ അനൂപ്

തിങ്കള്‍, 31 മെയ് 2021 (14:17 IST)
ബോളിവുഡ് താരങ്ങളുടെ ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. നടനും നിർമ്മാതാവുമായ അജയ് ദേവ്ഗണിന്റെ പുതിയ ബംഗ്ലാവാണ് ചർച്ചയാകുന്നത്. 60 കോടി രൂപയോളം ചെലവഴിച്ചാണ് ആർഭാട ബംഗ്ലാവ് നടൻ സ്വന്തമാക്കിയത് എന്നാണ് വിവരം. മുംബൈ ജുഹുവിലാണ് പുതിയ ബംഗ്ലാവ്. അജയ് ദേവ്ഗൺ ഇപ്പോൾ താമസിക്കുന്ന അതേ സ്ട്രീറ്റിൽ തന്നെയാണ് പുതിയ ബംഗ്ലാവും.
 
ഒരു വർഷത്തോളമായി നടൻ പുതിയ ബംഗ്ലാവ് അന്വേഷിക്കുകയായിരുന്നു എന്നാണ് വിവരം. 2020 അവസാനത്തോടെ പുതിയ ബംഗ്ലാവ് വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറൊപ്പിട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. 
 
പുഷ്പ വാലിയയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണ് നടൻ ഇപ്പോൾ വാങ്ങിയത്.5500 സ്‌ക്വയർ ഫീറ്റോളം സ്ഥാനം വിസ്താരമുണ്ടത്രേ പുതിയ ബംഗ്ലാവിന്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍