5 വര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ്, ആറാട്ടില്‍ പാലക്കാട് ആര്‍.ഡി.ഒ ആയി ശ്രദ്ധ ശ്രീനാഥ്

കെ ആര്‍ അനൂപ്

വ്യാഴം, 17 ഫെബ്രുവരി 2022 (14:53 IST)
ആറാട്ടില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്.അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന താരം ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.സേതുലക്ഷ്മി കൈമളായി നടി വേഷമിടുന്നു.പാലക്കാട് ആര്‍.ഡി.ഒയാണ് ഈ കഥാപാത്രം.
'യു ടേണ്‍', 'വിക്രം വേദ', 'ജേഴ്‌സി'എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രദ്ധ ശ്രീനാഥ് ആസിഫ് അലി ചിത്രം കോഹിന്നൂറിന് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ആറാട്ട്'. ലോക്ക് ഡൗണിനുശേഷം നടി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍