യു ടേൺ, വിക്രം വേദ, ജേഴ്സി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ആസിഫ് അലി ചിത്രം കോഹിനൂറിന് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ആറാട്ട്'. അഞ്ച് വർഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന താരത്തിൻറെ ലോക്ക് ഡൗണിനുശേഷമുള്ള ആദ്യ ചിത്രം കൂടിയാണിത്. ഐഎഎസ് ഉദ്യോഗസ്ഥയായാണ് ശ്രദ്ധ ഈ സിനിമയിൽ അഭിനയിക്കുന്നത്. തൻറെ കരിയറിലെ മികച്ച സമയത്തിലൂടെ കടന്നുപോകുകയാണ് ശ്രദ്ധ.
ആറാട്ട് ഇക്കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം ആക്ഷൻ - കോമഡി മാസ് മസാല എന്റർടെയ്‌നറാണ്. സായികുമാർ, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണൻകുട്ടി, ഷീല എന്നിവരാണ് ആറാട്ടിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.