ദീപാവലിക്ക് തമിഴ് സിനിമയില്‍ വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ഷങ്കര്‍ - വിക്രം ടീമിന്‍റെ 'ഐ'യും എ ആര്‍ മുരുഗദോസ് - വിജയ് ടീമിന്‍റെ 'കത്തി'യും തമ്മിലാണ് പ്രധാന പോരാട്ടം. 180 കോടി രൂപ മുതല്‍ മുടക്കിയ ഐയും 90 കോടി രൂപ ചെലവുള്ള കത്തിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കായിരിക്കും? ഐയുടെ നിര്‍മ്മാതാവ് ആസ്കാര്‍ രവിചന്ദ്രന് തെല്ലും സംശയമില്ല.