‘ആടുജീവിതം’ എന്ന നോവലുമായി തന്‍റെ സിനിമയായ മരിയാന് സാദൃശ്യമുണ്ടെന്ന് അടുത്ത കാലത്ത് തമിഴ് സംവിധായകന്‍ ഭരത് ബാലയോട് ആരോ സൂചിപ്പിച്ചു. ഉടന്‍ തന്നെ ഭരത്ബാല ആടുജീവിതത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് വാങ്ങിച്ച് വായിച്ചു. “ആടുജീവിതം സിനിമയാക്കപ്പെടേണ്ടതാണ്” - എന്നാണ് നോവല്‍ വായിച്ച ശേഷം ഭരത്ബാല അഭിപ്രായപ്പെട്ടത്.
മരിയാന്‍, ഗദ്ദാമ തുടങ്ങിയ സിനിമകളില്‍ ആടുജീവിതത്തിലെ ചില ഭാഗങ്ങളോട് സാദൃശ്യമുള്ള രംഗങ്ങള്‍ കാണാം. അതുകൊണ്ടുതന്നെ അതില്‍ നിന്നൊക്കെ വേറിട്ടും മികച്ചും നില്‍ക്കുന്ന രീതിയില്‍ ‘ആടുജീവിതം’ സിനിമയാക്കുക എന്നത് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്.
‘ആടുജീവിതം’ സിനിമയാക്കാന്‍ ബ്ലെസി മുമ്പേ തീരുമാനിച്ചതാണ്. പൃഥ്വിരാജിനെ നായകനാക്കിയാണ് ആ പ്രൊജകട് ആലോചിച്ചത്. എന്നാല്‍ പിന്നീട് ആ പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത, മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി ആടുജീവിതം ചെയ്യുന്നു എന്നാണ്.
മലയാളം വെബ്‌ദുനിയയ്ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ ബ്ലെസി - മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ സിനിമ ആടുജീവിതമല്ല. ആടുജീവിതത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍, അതിനോട് യോജിക്കുന്ന ശരീരപ്രകൃതമുള്ള അഭിനേതാവിനെ കാത്തിരിക്കുകയാണ് ബ്ലെസി. മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്നത് മറ്റൊരു കഥയാണ്. ‘കളിമണ്ണ്’ ഇറങ്ങിക്കഴിഞ്ഞാല്‍ ബ്ലെസി മോഹന്‍ലാല്‍ ചിത്രത്തിന്‍റെ രചനയിലേക്ക് കടക്കുകയാണ്.
മലയാള സിനിമയിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ മലയാളം വെബ്‌ദുനിയയിലൂടെ