മലയാള സിനിമയില്‍ എന്നെ ഒതുക്കാന്‍ ശ്രമം നടക്കുന്നു; വെളിപ്പെടുത്തലുമായി യുവനടി

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (12:08 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നപ്പോള്‍ മലയാള സിനിമ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളും വെളിപ്പെടുത്തി നടിമാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ വെളിപ്പെടുത്തലുമായി യുവനടി ദൃശ്യ രഘുനാഥ് വന്നിരിക്കുകയാണ്.
 
മലയാള സിനിമയില്‍ തന്നെ ഒതുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് യുവനടി ദൃശ്യ രഘുനാഥ്. താന്‍ അഭിനയം നിര്‍ത്തിയെന്ന് പ്രചരിപ്പിച്ചാണ് വരുന്ന അവസരങ്ങളെല്ലാം ചിലര്‍ ഇല്ലാതാക്കുന്നതെന്ന് ദൃശ്യ ആരോപിക്കുന്നു. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ്  നടി ഇത് വെളിപ്പെടുത്തിയിരിക്കുന്നത്
 
അച്ഛനും അമ്മയും അനിയനും നല്ല പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നും താരം പറയുന്നു. പക്ഷേ ബന്ധുക്കള്‍ അത്ര പിന്തുണ നല്‍കാറില്ല. കാരണം സിനിമ രംഗം ഒരു ചുഴലിക്കാറ്റ് പോലെയാണ്. കേന്ദ്ര സ്ഥാനം വളരെ ശാന്തമായിരിക്കും. പക്ഷേ ചുറ്റും മൊത്തം അഭ്യൂഹങ്ങളായിരിക്കും”- ദൃശ്യ പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനെ ഇപ്പോഴും മറ്റൊരു കണ്ണിലൂടെയാണ് സമൂഹം കാണുന്നത്. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് ദൃശ്യ അഭിനയരംഗത്തേക്ക് വന്നത്. പിന്നീട് മാച്ച് ബോക്‌സി’ല്‍ നായികയായും എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍