മമ്മൂട്ടി ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ്!

തിങ്കള്‍, 17 ഏപ്രില്‍ 2017 (11:04 IST)
മെഗാസ്റ്റാർ മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന പുതിയ ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്. രാജാധിരാജയ്ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ് കൃഷ്ണയുടെതാണ്. പുലിമുരുകന് ശേഷം ഉദയ് കരാർ ഒപ്പിട്ട ചിത്രമാണ് ഇത്. 
 
ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സന്തോഷ് പണ്ഡിറ്റ് ആണ്. ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് താൻ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുക.
 
ഇവരെ കൂടാതെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
 
കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. കുഴപ്പക്കാരായ കൊളേജ് വിദ്യാർഥികൾ പഠിക്കുന്ന കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

വെബ്ദുനിയ വായിക്കുക