മമ്മൂട്ടിയെ പിടിക്കാന്‍ ജോഷിയും ദിലീപും

ചൊവ്വ, 15 ജൂലൈ 2014 (18:24 IST)
റംസാന്‍ വാരാന്ത്യം മലയാള സിനിമയെ സംബന്ധിച്ച് ചാകരക്കാലമാണ്. നോമ്പ് കാലത്ത് പ്രദര്‍ശനത്തിനെത്താതെ കാത്തിരുന്നവരും റംസാന്‍ വീക്കെന്‍‌ഡിനായി പ്ലാന്‍ ചെയ്തവയുമായി ഒരുപിടി ഗംഭീര സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്ന സമയം. ഇത്തവണയും വമ്പന്‍ സിനിമകള്‍ വരികയാണ്.

സലാം ബാപ്പു സംവിധാനം ചെയ്യുന്ന 'മംഗ്ലീഷ്' മമ്മൂട്ടിയുടെ വലിയ തിരിച്ചുവരവായിരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ആരാധകര്‍. മാലിക് ഭായ് എന്ന അടിപൊളി കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡച്ച് സുന്ദരി കരോളിന്‍ ബെക്കാണ് മമ്മൂട്ടിയുടെ നായിക. ജൂലൈ 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

അടുത്ത പേജില്‍ - മമ്മൂട്ടിയെ പിടിക്കാന്‍ ജോഷിയും ദിലീപും

 
മമ്മൂട്ടിയുടെ മംഗ്ലീഷ് വരുമ്പോള്‍ അതിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ജോഷി - ദിലീപ് ടീമിന്‍റെ 'അവതാരം' ആയിരിക്കും. സൂപ്പര്‍ ആക്ഷന്‍ ചിത്രമായ അവതാരം നിര്‍മ്മിക്കുന്നത് സിബി കെ തോമസും ഉദയ്കൃഷ്ണയും ചേര്‍ന്നാണ്. വ്യാസന്‍ എടവനക്കാട് തിരക്കഥയെഴുതുന്ന സിനിമയില്‍ ലക്‍ഷ്മി മേനോന്‍ നായികയാകുന്നു. ജൂലൈ 31ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

അടുത്ത പേജില്‍ - ആക്ഷന്‍ എന്‍റര്‍ടെയ്നര്‍!
ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. ജൂലൈ 25 ആണ് റിലീസ് ഡേറ്റ്. ദുല്‍ക്കര്‍ സല്‍മാനും ഉണ്ണിമുകുന്ദനും നായകന്‍‌മാരായ ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുണ്ട്. മഴനിലാ കുളിരുമായ്... എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

അടുത്ത പേജില്‍ - സൂപ്പര്‍ ക്രൈം ത്രില്ലര്‍
ഹണീബിക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'ഹായ്, ഐ ആം ടോണി' ഒരു ക്രൈം ത്രില്ലറാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ലാല്‍, ആസിഫ് അലി, മിയ തുടങ്ങിയവരാണ് താരങ്ങള്‍. ജൂലൈ 25ന് തന്നെ ഈ സിനിമയും പ്രദര്‍ശനത്തിനെത്തും.

വെബ്ദുനിയ വായിക്കുക