2014ന്റെ ആദ്യ മൂന്നുമാസങ്ങള്‍ പിന്നിട്ടപ്പോള്‍ മലയാള സിനിമാലോകം വമ്പന്‍ പരാജയങ്ങള്‍ തുടര്‍ച്ചയായി കണ്ട് നടുങ്ങി നില്‍ക്കുകയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ദുല്‍ക്കര്‍ സല്മാന് തുടങ്ങി വമ്പന്മാരുടെയെല്ലാം സിനിമകള്‍ തിയേറ്ററുകളില്‍ തകര്‍ന്നടിയുന്നു. ഒപ്പം നിവിന്‍ പോളി എന്ന താരത്തിന്റെ ഉയര്‍ച്ചയും ഈ വര്‍ഷത്തിന്റെ തുടക്കം കാട്ടിത്തരുന്നു.
അടുത്ത പേജില്‍ - മമ്മൂട്ടി വന്‍ പ്രതിസന്ധിയില്‍!
PRO
മമ്മൂട്ടിയുടെ രണ്ട് വമ്പന്‍ ചിത്രങ്ങളാണ് ബോക്സോഫീസില്‍ വീണടിഞ്ഞത്. ബാല്യകാലസഖി, പ്രെയ്സ് ദി ലോര്‍ഡ് എന്നീ മമ്മൂട്ടി സിനിമകള്‍ ഒരു ചലനവും സൃഷ്ടിക്കാതെയാണ് തിയേറ്ററുകളില്‍ നിന്ന് പോകുന്നത്. മമ്മൂട്ടിയുടെ കരിയറില്‍ വലിയ പ്രതിസന്ധിയാണ് ഈ സിനിമകളുടെ പരാജയം സൃഷ്ടിച്ചിരിക്കുന്നത്.
അടുത്ത പേജില്‍ - പൃഥ്വിരാജ് ചിത്രവും കനത്ത നഷ്ടം!
PRO
പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജാണ് പരാജയമായ മറ്റൊരു പ്രധാന ചിത്രം. വലിയ ബജറ്റിലൊരുക്കിയ ഈ സിനിമ പൂര്‍ണമായും ലണ്ടനിലാണ് ചിത്രീകരിച്ചത്. നിര്‍മ്മാതാവിന് വന്‍ നഷ്ടമാണ് ഈ സിനിമയുണ്ടാക്കുക എന്നാണ് വിവരം.
അടുത്ത പേജില്‍ - ജയറാം പരാജയത്തിന്റെ പടുകുഴിയില്‍!
PRO
സുരേഷ്ഗോപി - ജയറാം ടീമിന്റെ ബിഗ് ബജറ്റ് ചിത്രം സലാം കാശ്മീര്‍ ബോക്സോഫീസില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജോഷി സംവിധാനം ചെയ്ത ഈ സിനിമ മറ്റൊരു ലോക്പാലായി മാറി. ജയറാമിന്റെ സ്വപാനവും പരാജയമായി. കഴിഞ്ഞ ദിവസം റിലീസായ ഒന്നും മിണ്ടാതെ എന്ന ജയറാം ചിത്രവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നില്ല.
അടുത്ത പേജില്‍ - ദുല്‍ക്കറിനും ജയസൂര്യയ്ക്കും രക്ഷയില്ല!
PRO
ജയസൂര്യയുടെ ഹാപ്പി ജേര്‍ണി, കുഞ്ചാക്കോ ബോബന്റെ കൊന്തയും പൂണൂലും, ആസിഫ് അലിയുടെ പകിട, ദുല്‍ക്കര്‍ സല്‍മാന്റെ സലാല മൊബൈല്‍സ് എന്നിവയും കനത്ത പരാജയങ്ങളായി മാറി.
അടുത്ത പേജില്‍ - മാന്നാര്‍ മത്തായിയും തകര്‍ന്നടിഞ്ഞു!
PRO
മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന സിനിമയാണ് ഏറെ പ്രതീക്ഷയുണര്‍ത്തിയ ശേഷം തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞ മറ്റൊരു വമ്പന്‍ സിനിമ. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍ ത്രയത്തിന്റെ കോമഡികള്‍ പോലും ചിത്രത്തിന് രക്ഷയായില്ല. ഭരതന്റെ പറങ്കിമലയുടെ അതേപേരിലുള്ള റീമേക്കാണ് വമ്പന്‍ പരാജയമായ മറ്റൊരു സിനിമ.
അടുത്ത പേജില്‍ - നിവിന്‍ പോളി, പുതിയ താരോദയം!
PRO
അതേസമയം, നിവിന്‍ പോളി നായകനായി അഭിനയിച്ച 1983, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങളായി. രണ്ടു സിനിമകളും നവാഗത സംവിധായകരാണ് ഒരുക്കിയത് എന്നതും പ്രത്യേകതയാണ്.