നിവിന്‍ പോളി കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍! - അറിയേണ്ടതെല്ലാം...
വെള്ളി, 28 ജൂലൈ 2017 (14:34 IST)
നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ സഞ്ജയ് - ബോബി ടീമാണ്. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കള്ളനെ അവതരിപ്പിക്കാനുള്ള ഭാഗ്യമാണ് നിവിന് ലഭിച്ചിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയുടെ ജീവിതം പലതവണ സിനിമയ്ക്കും സാഹിത്യത്തിനും വിഷയമായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കൊച്ചുണ്ണി എന്ന മനുഷ്യനെ അടുത്തറിയാനുള്ള ശ്രമമാണ് റോഷന്‍ ആന്‍ഡ്രൂസും ടീമും നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളം മിനിസ്ക്രീനില്‍ തരംഗം സൃഷ്ടിച്ച പരമ്പരയായി കായംകുളം കൊച്ചുണ്ണി വന്നിട്ടുണ്ട്. മണിക്കുട്ടന്‍ എന്ന നടനെ സിനിമയ്ക്ക് ലഭിക്കുന്നത് ആ സീരിയലിലൂടെയാണ്.
ഇതിഹാസ ചിത്രങ്ങള്‍ ഒരുക്കാന്‍ തെന്നിന്ത്യന്‍ സിനിമയും പാകമായിരിക്കുന്നു. ബാഹുബലി അതിന് ഒരു പ്രചോദനായി മാറിയിരിക്കുന്നു. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെല്ലാം ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. എന്നാല്‍, ബിഗ് ബജറ്റ് ചിത്രങ്ങളെടുക്കാന്‍ തയ്യാറാകാതിരുന്നത് മലയാളം മാത്രമായിരുന്നു. പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ അതും മാറികിട്ടി.
പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയം പലര്‍ക്കും ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിക്കായി പുറത്ത് നിന്നുള്ള മികവുറ്റ സാങ്കേതിക വിദഗ്ദരുടെ സേവനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നത്.
രണ്ടു വര്‍ഷത്തെ സമയമെടുത്താണ് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും കൊച്ചുണ്ണിയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്തനായ ബിനോദ് പ്രദന്‍ ആണ് കൊച്ചുണ്ണിക്കായ് ക്യാമറ ചലിപ്പിക്കുന്നത്. ഏറെ പ്രശന്‍സകള്‍ സ്വന്തമാക്കിയ ഭാഗ് മില്‍ക്ക ഭാഗ്, രംഗ് ദേ ബസന്തി, ദേവദാസ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാനാണ് ബിനോദ്.
നിവിന്‍ പോളിയുടെ കൊച്ചുണ്ണിക്ക് ശബ്ദമൊരുക്കുന്നത് പി എം സതീഷ് ആണ്. ബാഹുബലി, തലാഷ്, മംഗള്‍ പാണ്ഡെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശബ്ദമൊരുക്കിയത് സതീഷ് ആണ്. പഴയകാലത്തെ കഥയായതിനാല്‍ സൌണ്ടിംഗില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ബാഹുബലി ഒന്നാം ഭാഗം, എന്തിരന്‍, മഗധീര എന്നീ ചിത്രങ്ങള്‍ക്ക് വിഷ്വല്‍ എഫക്ട് ഒരുക്കിയ ഫയര്‍ഫ്‌ളൈ ക്രിയേറ്റീവ് സ്റ്റുഡിയോയാണ് കൊച്ചുണ്ണിക്കായും എത്തുന്നത്. സംഘട്ടനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫര്‍ പുറത്തുനിന്നുള്ളയാളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് വേണ്ടി കളരിപ്പയറ്റ പഠിക്കുന്നതിന്റെ തിരക്കിലാണ് നായകനായ നിവിന്‍ പോളി.
ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികനായി എത്തുന്നത് അമല പോളാണ്. ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിക്കുന്നത് ശ്രീലങ്കയിലായിരിക്കും. കൊച്ചുണ്ണിയുടെ നാടായ കായംകുളത്തും ഷൂട്ടിങ് ഉണ്ടാകും. സെപ്തംബര്‍ ആദ്യം വാരം ചിത്രീകരണം തുടങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.