ദിലീപിന് ‘പുലിമുരുകന്‍’ നല്‍കാന്‍ ഉദയ്കൃഷ്ണ!

വെള്ളി, 21 ഒക്‌ടോബര്‍ 2016 (19:42 IST)
മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘രാജാധിരാജ’യുടെ സംവിധായകന്‍ അജയ് വാസുദേവ് ഇനി ഒരുക്കുന്നത് ദിലീപ് ചിത്രം. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
 
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന തിരക്കഥ എന്ന നിലയിലാണ് ഈ പ്രൊജക്ട് തന്നെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബജറ്റില്‍ ഒരു കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ.
 
വൈശാഖിനെപ്പോലെ തന്നെ അജയ് വാസുദേവും മാസ് മസാല എന്‍റര്‍ടെയ്നറുകളുടെ വക്താവാണ്. രാജാധിരാജയിലൂടെ മമ്മൂട്ടിക്ക് ഒരു ബിഗ് ഹിറ്റ് സമ്മാനിച്ച അജയ് ഇനി ദിലീപിന് ഒരു മാസ് എന്‍റര്‍ടെയ്നര്‍ നല്‍കാനാണ് ശ്രമിക്കുന്നത്.
 
ദിലീപിനുവേണ്ടിയാണ് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ എഴുതിയത്. ഉദയ്കൃഷ്ണ ഒറ്റയ്ക്ക് ദിലീപിന് വേണ്ടിയെഴുതുന്ന ആദ്യ തിരക്കഥയായിരിക്കും ഇത്.

വെബ്ദുനിയ വായിക്കുക