ഏപ്രില്‍ 1 അല്ല, മേയ് 1; മലയാളത്തിന്‍റെ ചിരിദിനം, ചിരിപ്പിക്കാന്‍ ദിലീപും ചാക്കോച്ചനും അനൂപും !

തിങ്കള്‍, 20 ഏപ്രില്‍ 2015 (16:23 IST)
ഈ വര്‍ഷത്തെ ചിരിദിനമായി മേയ് ദിനം മാറുമോ? മലയാള സിനിമാക്കാര്‍ രണ്ടും കല്‍പ്പിച്ചാണ്. സിനിമാക്കാരെന്നുപറഞ്ഞാല്‍ പ്രധാനമായും ദിലീപും കുഞ്ചാക്കോ ബോബനും അനൂപ് മേനോനും!
 
മേയ് ഒന്നിന് മൂന്ന് കോമഡി സിനിമകളാണ് മലയാളത്തില്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ദിലീപിന്‍റെ ‘ചന്ദ്രേട്ടന്‍ എവിടെയാ’ ആണ്. നമിത പ്രമോദ് നായികയാകുന്ന ഈ സിനിമയുടെ സംവിധായകന്‍ സിദ്ദാര്‍ത്ഥ് ഭരതന്‍. അനുശ്രീയും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിക് ഉസ്മാനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
അടുത്ത പേജില്‍ - സുമതിയെ ഗള്‍ഫുകാരന്‍ കെട്ടുമോ?

കുഞ്ചാക്കോ ബോബന്‍ ഡബിള്‍ റോളിലെത്തുന്ന ‘ചിറകൊടിഞ്ഞ കിനാവുകള്‍’ ആണ് മേയ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്ന മറ്റൊരു കോമഡി എന്‍റര്‍ടെയ്നര്‍. റിമ കല്ലിങ്കലാണ് സുമതി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


അഴകിയ രാവണനിലെ എന്‍ പി അംബുജാക്ഷന്‍ എന്ന നോവലിസ്റ്റ് കഥാപാത്രമായി ശ്രീനിവാസന്‍ എത്തുന്നു. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ സന്തോഷ് വിശ്വനാഥ്.
 
അടുത്ത പേജില്‍ - കോമഡിയാത്രയ്ക്ക് അനൂപ് മേനോന്‍!

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടീക്സി എന്ന സിനിമയും മേയ് ഒന്നിന് പുറത്തിറങ്ങുകയാണ്. അനൂപ് മേനോനും കാവ്യാ മാധവനുമാണ് ചിത്രത്തിലെ താരജോഡി.


കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതിയ സിനിമ ഒരു റോഡ് മൂവിയാണ്. 

വെബ്ദുനിയ വായിക്കുക