ഉണ്ണിമേനോന്റെ വാക്കുകളിലേക്ക്
-കുടജാദ്രിയിലെ കുയില്‍-
'കുടജാദ്രിയിലെ കുയിലായ് ഇനിയെന്‍ സ്വരവും കേള്‍ക്കണമേ.. അമ്മേ... സുകൃതം നല്‍കണമേ'
കവി ക്രാന്തദര്‍ശിയാണെന്ന് പറയും. ആ സത്യത്തിന്റെ നേരനുഭവമാണ് ഈ വരികള്‍ എനിയ്ക്ക് തരുന്നത്. 200ല്‍ പരം രമേശരചനകള്‍ക്ക് സ്വരമാകുവാനുള്ള പുണ്യം എനിയ്ക്ക് കൈവന്നു. ഭക്തിഗാന ആല്‍ബങ്ങളുടെ സുവര്‍ണ്ണകാലം ഓര്‍മ്മയായി. നീണ്ട ഒരിടവേളയ്ക്ക് ശേഷം 2019ല്‍ ഞാന്‍ രമേശന്‍ സാറിനെ വിളിച്ചു. രണ്ട് മൂകാംബികാഗീതങ്ങള്‍ വേണമെന്നുള്ള ആഗ്രഹമറിയിച്ചു. മൂകാംബികയ്ക്കായി പാട്ടുകളുടെ രഥോത്സവം തന്നെ നടത്തിയ കവി എഴുതിത്തന്നത് തന്റെ ജന്മത്തിലെ എറ്റവും അവസാനത്തെ മൂകാംബികാഗീതങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ ഭക്തിഗാനരചനാചരിത്രം ഏതാണ്ട് ഇതുപോലെ അടയാളപ്പെടുത്താമെന്ന് തോന്നുന്നു. 'കേരളത്തില്‍ ഒരു മഹാകവി ഭക്തിഗാനങ്ങള്‍ എഴുതിയിരുന്നു. ഭക്തിഗാനരചനയ്ക്ക് മാതൃകയാകും വിധം സൃഷ്ടികള്‍ നടത്തിയിരുന്നു. വയലാര്‍ സിനിമാഗാനങ്ങളില്‍ കവിത നിറച്ചപ്പോള്‍, ഈ മഹാകവി ഭക്തിഗാനങ്ങളെ കാവ്യസാന്ദ്രമാക്കി'.
MUSIC - M SUNIL
SINGER - UNNIMENON
ORCHESTRATION, KEY BOARD, PROGRAMMING, SITAR, VEENA, TABALA, EDAKKA - RENJITH VASUDEV
VISUAL DIRECTION - THAMMY RAMAN
ഈ ഗാനത്തിന്റെ റെക്കോര്‍ഡിങ് വേളയില്‍ രമേശന്‍ സാറിന്റെ തന്നെ രചനയില്‍ മറ്റൊരു ഗാനം കൂടി റെക്കോര്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'നാദപ്രപഞ്ചത്തില്‍ 'എന്ന ആ ഗാനത്തിന്റെ ലിങ്ക് കൂടെ ഇതൊടൊപ്പം കൊടുക്കുന്നു.