ക്രിസ്മസ് നോമ്പ് അവസാനിപ്പിക്കേണ്ടത് എപ്പോള്‍?

വ്യാഴം, 22 ഡിസം‌ബര്‍ 2022 (09:00 IST)
ക്രിസ്തു ദേവന്റെ പിറവി ആഘോഷിക്കാന്‍ അവസാനഘട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയുമാണ് എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്മസിന്റെ പ്രധാനപ്പെട്ട ഒരു ആചാരമാണ് 25 ദിവസത്തെ നോമ്പ്. 25 ദിവസം മത്സ്യ, മാംസാദികള്‍ വര്‍ജ്ജിച്ച് ക്രിസ്തുവിന്റെ തിരുപ്പിറവിക്കായി ഒരുങ്ങുകയാണ് 25 നോമ്പ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 
 
ഡിസംബര്‍ ഒന്നിന് തുടങ്ങുന്ന 25 നോമ്പ് ഡിസംബര്‍ 25 നാണ് അവസാനിപ്പിക്കുക. ഡിസംബര്‍ 24 ന് പാതിരാത്രി തുടങ്ങുന്ന ക്രിസ്മസ് കുര്‍ബാന ഡിസംബര്‍ 25 ന് പുലര്‍ച്ചെ അവസാനിക്കും. ഈ കുര്‍ബാന കഴിഞ്ഞ ശേഷമായിരിക്കണം നോമ്പ് അവസാനിപ്പിക്കേണ്ടത്. കുര്‍ബാന കഴിഞ്ഞ ശേഷം വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന് നോമ്പ് അവസാനിപ്പിക്കുന്ന ചടങ്ങ് പണ്ട് കാലം മുതല്‍ക്കേ ഉണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍