മുഖ്യമന്ത്രിക്ക് നല്ല സമയമല്ല

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൂടുതല്‍ പ്രതിസന്ധികളുടെ കാലമാണ് വരാന്‍ പോകുന്നത്. സ്വന്തം ആശയങ്ങളും താല്പര്യങ്ങളും പാര്‍ട്ടി അംഗീകരിക്കില്ല. പല ഉപചാപക സംഘങ്ങളുടേയും താല്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും

എതിര്‍പ്പുകള്‍ വര്‍ദ്ധിക്കും. സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ തടസങ്ങള്‍ വര്‍ദ്ധിക്കുന്നത് അസ്വസ്ഥതയുളവാക്കും. ‘ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ല’ എന്ന് സ്വയം തോന്നുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടാകും. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതിലുണ്ടാകുന്ന പിഴവ് ശത്രുക്കളെ ക്ഷണിച്ചുവരുത്തും.

രാഷ്ട്രീയപരമായി ഏകാന്തത അനുഭവപ്പെടും. പഴയ സുഹൃത്തുക്കളില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ മനോവേദനയ്ക്ക് കാരണമാകും. ‘ആരെ വിശ്വസിക്കും’ എന്ന ആശയക്കുഴപ്പം പലതവണ ഉള്ളില്‍ ഉണ്ടാകും.

എങ്കിലും ഉന്നതരംഗത്തുള്ള ചില ഉദ്യോഗസ്ഥരുടെ സഹായവും സൌഹൃദവും ആശ്വാസമാകും. ആരോഗ്യപരമായി കാലം അനുകൂലം.

വെബ്ദുനിയ വായിക്കുക