മലയാളത്തിന്റെ ഹാസ്യസാമ്രാട്ട്, പ്രിയപ്പെട്ടവരുടെ അമ്പിളിചേട്ടന്‍...
ചൊവ്വ, 5 മാര്‍ച്ച് 2013 (18:25 IST)
PRO
PRO
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ പ്രിയപ്പെട്ടവരുടെ അമ്പിളി ചേട്ടനാണ്. മനസിലുള്ളത് തുറന്നു പറയുകയും താനിങ്ങനെയാണെന്ന് മുഖം നോക്കാതെ പറയാനുള്ള തന്റേടവുമാണ് രോഗാവസ്ഥയില്‍നിന്നും ആരോഗ്യശ്രീമാനായി തിരിച്ചെത്താന്‍ കാരണവും. കേരളമൊന്നാകെ കാത്തിരുന്നു ആ തിരിച്ചു വരവിനായി. അതിനു ഫലമുണ്ടായത് കഴിഞ്ഞ തിങ്കളാഴ്ചയാണ്.
മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത് പ്രസന്നവദനനായി, എല്ലാവരെയും കണ്ടപ്പോള്‍ കൈയുയര്‍ത്തി ചെറുതായെന്തോ പറയാന്‍ ശ്രമിച്ചു. ചികിത്സ ഇനിയും തുടരേണ്ടതുണ്ട് ആ മഹാനടന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍. അദ്ദേഹം സിനിമ നല്‍കിയ സംഭാവനകളും ജീവിത പാതയും ഓര്‍മ്മിച്ചെടുക്കുന്നു ‘വെബ്‌ദുനിയ’ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കായ്. ഒപ്പം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും...
ഹാസ്യസാമ്രാട്ടിന്റെ നടന വഴികള്‍ അടുത്ത പേജില്‍
ഹാസ്യസാമ്രാട്ടിന്റെ നടന വഴികള്‍
PRO
PRO
1951 ജനുവരി അഞ്ചിന്, ജഗതി എന്‍ കെ ആചാരിയുടെയുടെയും പൊന്നമ്മാളിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ ജനനം. പിതാവ് ജഗതി എന്‍ കെ ആചാരിയുടെ നാടകങ്ങളിലൂടെ കലാലോകത്തേക്ക് . തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാല്‍ മൂന്നാം വയസില്‍ ‘അച്ഛനും മകനും‘ എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചിരുന്നു. ജഗതി എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍നിന്നും ബോട്ടണിയില്‍ ബിരുദത്തിനുശേഷം മദിരാശിയില്‍ കുറച്ചുകാലം മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലിചെയ്യവേയാണ് സിനിമയുടെ ഭാഗമാകുന്നത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മലയാള സിനിമാലോകം കണ്ടത് ജഗതി എന്ന നടന്‍ ഹാസ്യസാമ്രാട്ടായി ഉയരുന്നതാണ്. തന്റേതായ മാനറിസവും അപാരമായ അഭിനയശേഷിയും അദ്ദേഹത്തെ മലയാളസിനിമയിലെ അവിഭാജ്യ ഘടകമാക്കി മാറ്റി.
‘ജീവിതത്തില്‍ തന്റേടി‘ അടുത്ത പേജില്‍
ജീവിതത്തില്‍ തന്റേടി
PRO
PRO
മലയാളത്തില്‍ ഏകദേശം 1200 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞു. ഒരുപക്ഷേ മലയാളസിനിമയില്‍ ഏറ്റവുമധികം ചിത്രങ്ങളില്‍ അഭിനയിച്ചുവെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാണ്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും വിവാദങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. അവയൊന്നും ജഗതി എന്ന നടനവൈഭവത്തെ ബാധിച്ചതേയില്ല. വിതുര പെണ്‍വാണിഭക്കേസ് മുതല്‍ മറ്റൊരു മകള്‍ കൂടിയുണ്ടെന്ന വെളിപ്പെടുത്തല്‍ വരെയുള്ള വിവാദങ്ങളിലും എന്തിനെയും കൂസാത്ത ആ ഭാവം തന്നെയാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്. അതു തന്നെയായിരുന്നു ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നും.
വിതുര പെണ്‍വാണിഭക്കേസിന്റെ വിസ്താരം നടന്നത് കോട്ടയത്തെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു. അദ്ദേഹത്തിനെതിരേ നിരന്തരം വാര്‍ത്തകള്‍ വന്നപ്പോഴും മാധ്യമപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. കോടതിയില്‍ ഹാജരാകാന്‍ എത്തുമ്പോള്‍ പോലും തന്നെ കാത്തുനില്‍ക്കുന്ന മാധ്യമങ്ങളെ അദ്ദേഹം കാണുമായിരുന്നു. കേസിനെക്കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ നിരപരാധിയാണെന്നും അതുകൊണ്ട് തന്നെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നും സ്വത:സിദ്ധമായ ചിരിയോടെ അദ്ദേഹം പറയും. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവായപ്പോഴും തനിക്കെതിരേ വാര്‍ത്ത എഴുതിയവരെ അദ്ദേഹം വിമര്‍ശിച്ചില്ല,
‘തിരിച്ചുവരവ് കാത്ത് ആരാധകര്‍’ അടുത്തപേജില്‍
തിരിച്ചുവരവ് കാത്ത് ആരാധകര്‍
PRO
PRO
എല്ലാക്കാര്യങ്ങള്‍ക്കും ജഗതിക്ക് തന്റേതായ ന്യായമുണ്ട്. മുഖ്യധാര സിനിമകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ചില അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ ബസ് സ്റ്റാന്‍ഡിലെ വേശ്യയെപ്പോലെയാണ്. ആരുവിളിച്ചാലും കൂടെപ്പോകും. എന്റെ ജോലി സിനിമയില്‍ അഭിനയിക്കുകയാണ്. അഭിനയിക്കാന്‍ ആരുവിളിച്ചാലും ഞാന്‍ പോകും” എന്നായിരുന്നു മറുപടി.
ഏറ്റവുമൊടുവില്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് മറ്റൊരു ബന്ധത്തില്‍ ശ്രീലക്ഷ്മിയെന്ന മകളുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. 2012 മാര്‍ച്ച് 10 ന് ദേശീയപാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കേല്‍ക്കുന്നത്. അഭിമുഖം പ്രസിദ്ധീകരിച്ചതാവട്ടെ മാര്‍ച്ച് 12നും. ഇത് ഏറെ വിവാദങ്ങള്‍ക്കിടെയാക്കി. ഇതിന്റെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല.
ഇതിനെല്ലാം മറുപടി പറയാന്‍ അദ്ദേഹം തിരിച്ചെത്തണം, ആരോഗ്യസാമ്രാട്ടായി. അമ്പിളിക്കലയുടെ പുഞ്ചിരിക്കായി കാത്തിരിക്കുകയാണ് ആരാധകരും.