സത്യന് അന്തിക്കാടിന്റെയും അമല്‍ നീരദിന്റെയും സിനിമകളിലാണ് ദുല്‍ക്കര്‍ സല്മാന് ഇപ്പോള്‍ അഭിനയിക്കുന്നത്. സത്യന് അന്തിക്കാടിനൊപ്പമുള്ള ജോമോന്റെ വിശേഷങ്ങള്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ന്യൂജനറേഷന് കെട്ടുപാടുകളില്‍ നിന്ന് സര്‍വ്വസമ്മതനായ താരമായി മാറാനുള്ള ദുല്‍ക്കറിന്റെ തീരുമാനപ്രകാരമാണ് സത്യന് ചിത്രം വരുന്നത്.
ചാര്‍ളി എന്ന മെഗാഹിറ്റോടെയാണ് യുവതാരങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് ദുല്‍ക്കര്‍ എത്തുന്നത്. അതിന് ശേഷമെത്തിയ കമ്മട്ടിപ്പാടം ദുല്‍ക്കറിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തി. ഒരു നടന് എന്ന നിലയില്‍ ഏറെ പാകത വന്ന പ്രകടനം കമ്മട്ടിപ്പാടത്തില്‍ കാഴ്ചവച്ചതോടെ അടുത്ത മെഗാസ്റ്റാര്‍ പദവിയിലേക്കും ദുല്‍ക്കറിന് ചവിട്ടുപടിയായി.
വളരെ ശ്രദ്ധിച്ചുള്ള ചുവടുവയ്പ്പുകളാണ് കരിയറില്‍ ദുല്‍ക്കര്‍ നടത്തുന്നത്. മണിരത്നത്തിന്റെ ‘ഓകെ കണ്മണി’ക്ക് ശേഷം മറ്റ് അന്യഭാഷാ ചിത്രങ്ങളിലൊന്നും ദുല്‍ക്കര്‍ അഭിനയിച്ചിട്ടില്ല. വലിയ സംവിധായകരുടെ ഗംഭീര പ്രൊജക്ടുകള്‍ക്കായാണ് ദുല്‍ക്കര്‍ അന്യഭാഷയില്‍ നിന്ന് കാത്തിരിക്കുന്നത്. ദുല്‍ക്കറിന്റെ സിനിമാ സെലക്ഷനിലും കരിയര്‍ പ്ലാനിംഗിലും മമ്മൂട്ടിയുടെ മേല്‍നോട്ടമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.