കമല്‍ഹാസന്‍ ഇനി ‘ഖമാല്‍ ഹാസന്‍’, മുസ്ലീങ്ങളോട് ഐക്യദാര്‍ഢ്യം!
വ്യാഴം, 19 ഏപ്രില്‍ 2012 (18:21 IST)
PRO
നടന്‍ കമല്‍ഹാസന്‍ വ്യത്യസ്തനാണ്, നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും. തന്‍റെ സിനിമകള്‍, കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാകണമെന്നും പുതുമ നിറഞ്ഞതാകണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. കലാകാരന്‍ എന്ന നിലയില്‍ സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാറുമുണ്ട്.
കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനയുടെ പേരില്‍ ഇന്ത്യയുടെ മഹാനടന്‍ ഷാരുഖ് ഖാനെ അമേരിക്കയില്‍ അപമാനിച്ച സംഭവം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ‘ഷാരുഖ് ഖാന്‍’ എന്ന പേരാണ് അദ്ദേഹത്തിന് വിനയായത്. കമല്‍ഹാസനും മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനുമൊക്കെ ഈ രീതിയിലുള്ള അപമാനം അമേരിക്കയില്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
എന്തായാലും കമല്‍ഹാസന്‍ ഒരു പുതിയ തീരുമാനമെടുത്തിരിക്കുകയാണ്. ‘കമല്‍ഹാസന്‍’ എന്ന പേര് മാറ്റാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഇനി പേര് ‘ഖമാല്‍ ഹാസന്‍’ എന്ന മാറ്റാനാണ് നീക്കം. മുസ്ലീം സുഹൃത്തുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കമല്‍ഹാസന്‍ പേര് മാറ്റുന്നത്.
പേരുമാറ്റത്തിന്‍റെ പേരില്‍ ഭാവിയില്‍ എന്ത് പ്രശ്നങ്ങളുണ്ടായാലും അത് നേരിടാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ അറിയിച്ചു.