1991ല്‍ ജനുവരിയിലെ ഒരു രാത്രിയില്‍ പത്മരാജന് ഈ ഭൂമിയില്‍ നിന്ന് പറന്നകന്നു. ഒരുപാട് കഥാപാത്രങ്ങളെയും ലക്ഷക്കണക്കിന് പ്രേക്ഷകരെയും അനാഥരാക്കിക്കൊണ്ട്. ഓരോ മലയാളിയും ആദരവോടെയും അത്ഭുതത്തോടെയും ഓര്‍ക്കുന്ന ചലച്ചിത്രകാരന്. പത്മരാജന് ഒരു കാല്‍പ്പനിക കഥ പോലെ മനോഹരമായ ഓര്‍മ്മയായി ഏവരുടെയും മനസില്‍ ഇന്നും ജീവിക്കുന്നു.
വൈവിധ്യങ്ങള്‍ നിറഞ്ഞ ജീവിത പശ്ചാത്തലങ്ങളില്‍ നിന്ന് വ്യത്യസ്തങ്ങളായ കഥകള്‍ പറഞ്ഞുതന്നു പത്മരാജന്. ഓരോ സിനിമയും അതുവരെ മലയാളികള്‍ കണ്ടിട്ടില്ലാത്ത രീതിയിലുള്ളവയായിരുന്നു. പ്രണയവും രതിയും പകയും പ്രതികാരവുമെല്ലാം കടുത്ത ചായക്കൂട്ടുകളില്‍ പത്മരാജന് പറഞ്ഞുവച്ചു.
പത്മരാജന് കഥാപാത്രങ്ങളെപ്പോലെ അത്ര ആത്മാര്‍ത്ഥമായി, തീവ്രമായി പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍. പത്മരാജന് കഥാപാത്രങ്ങളെപ്പോലെ സ്വതന്ത്രരായി ജീവിക്കാനും ചിന്തിക്കാനും കൊതിക്കുന്ന മലയാളികള്‍. എന്തിന്, മഹാനടന് മോഹന്‍ലാല്‍ പറഞ്ഞത്... തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, സിനിമയ്ക്കെല്ലാം അവധികൊടുത്ത് പത്മരാജനൊപ്പം ഒരു യാത്രപോകണം എന്ന്. അത് നടന്നില്ല. പത്മരാജന് എല്ലാവരെയും മോഹിപ്പിച്ച് പറന്നകുന്നു. ഒരു തൂവാനത്തുമ്പി പോലെ, ഒരു ദേശാടനക്കിളി പോലെ... പറന്നുപറന്നുപറന്ന്...
പത്മരാജന് സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ ഒരു യാത്ര.
അടുത്ത പേജില്‍ - പെരുവഴിയമ്പലം
PRO
അടുത്ത പേജില്‍ - ഒരിടത്തൊരു ഫയല്വാന്
PRO
അടുത്ത പേജില്‍ - കള്ളന് പവിത്രന്
PRO
അടുത്ത പേജില്‍ - നവംബറിന്റെ നഷ്ടം
PRO
അടുത്ത പേജില്‍ - കൂടെവിടെ...?
PRO
ചിത്രം: പറന്നുപറന്നുപറന്ന്
PRO
അടുത്ത പേജില്‍ - തിങ്കളാഴ്ച നല്ല ദിവസം
PRO
അടുത്ത പേജില്‍ - നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍