അതുല്യനായ ജഗതി

WDWD
മലയള സിനിമയിലെ ഏറ്റവും മകച്ച നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. ജഗതി ശ്രീകുമാറിനെ 56-ാം പിറന്നളാണ് 2007 ജനുവരി അഞ്ച്.

ബാബാകല്യാണ്ീ, കറുത്തപക്ഷികള്‍,പളുങ്ക്, ഉദയനാണ് താരം, വേഷം ,മയൂഖം,തന്മാത്ര,രസതന്ത്രംചെസ്സ്,നരന്‍,നേരറിയാന്‍സി ബി ഐ,ഉടയോന്‍,ക്ളാസ്സ് മേറ്റ്സ് മഹാസമുദ്രം, തുടങ്ങിയവയാണ് ജഗതി അടുത്തകാലത്ത് അഭിനയിച്ച ചിത്രങ്ങള്‍. ഫാസ്റ്റ് റ്റ്രാക്ക് ജന്മം എനീ ചിത്രങ്ങളില്‍ അഭിനയിച്ചു വരുന്നു.

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായിരുന്ന ജഗതി എന്‍. കെ. ആചാരിയുടെയും പ്രസന്നയുടെയും മൂത്തമകനായി 1951 ജനുവരി അഞ്ചിന് ജനിച്ചു

ഹാസ്യനടന്മാരുടെ ശ്രേണിയിലാണ് ശ്രീകുമാറിന്‍റെ സ്ഥാനം. പക്ഷെ മികച്ച സ്വഭാവനടന്മാരില്‍ ഒരാളാണ് തനെന്നദ്ദേഹം പലവുരു തെളിയിച്ചു.

പത്മരാജന്‍റെ മൂന്നാം പക്കം, അടൂരിന്‍റെ നിഴല്‍ക്കുത്ത് എന്നിവ ഇതിന് ഉദാഹരണം. നിഴല്‍ക്കുത്തിലെ അഭിനയത്തിന് ജഗതിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. 1991ല്‍ അപൂര്‍വ്വം ചിലര്‍, കിലുക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

മലയാള സിനിമ കണ്ട അതുല്യ നടന്മാരില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍. ഏതു കഥാപാത്രം ജഗതിയുടെ കൈയില്‍ കിട്ടിയാലും അത് മികവുറ്റതായി മാറുന്നു. പത്തു തവണ പൊലീസ് ഇന്‍സ്പെക്ടറെ അവതരിപ്പിച്ചാലും അവയോരോന്നും വ്യത്യസ്തമായി മാറുന്നു.

ഓരോ കഥാപാത്രത്തിന്നും തനിമ നല്‍കാന്‍ കഴിയുന്നു. നര്‍മ്മം ഇത്രയേറെ ഭാഗിയായി അവതരിപ്പിക്കാനറിയുന്ന മറ്റൊരു നടനില്ല - ജഗതിയുടെ മികവുകള്‍ ഇങ്ങനെ എത്ര വേണമെങ്കിലും നീട്ടാം .


PROPRO
ചെല്ലപ്പേര് അമ്പിളി. സ്കൂളിലും കോളജിലും കലാരംഗത്ത്സജീവമായിരുന്നു.

യുവജനോത്സവങ്ങളിലും ഇന്‍റര്‍കോളജ് യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസം മോഡല്‍ സ്കൂളില്‍ പൂര്‍ത്തിയാക്കി. മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബിരുദം നേടി.

സിനിമയില്‍ അവസരം തേടി നടന്ന കാലത്ത് കുറച്ചു നാള്‍ മെഡിക്കല്‍ റപ്രസെന്‍റേറ്റീവായി ജോലി ചെയ്തു.

കെ.എസ്. സേതുമാധവന്‍റെ കന്യാകുമാരി (1974) യാണ് ആദ്യ ചിത്രം. 1975ല്‍ പ്രദര്‍ശനത്തിനെത്തിയ ചട്ടമ്പികല്ല്യാണിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഉള്‍ക്കടല്‍, സര്‍വ്വകലാശാല, അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, താളവട്ടം, തൂവാനത്തുമ്പികള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പൊന്‍മുട്ടയിടുന്ന താറാവ്, കിലുക്കം, തോവാളിപ്പൂക്കള്‍, മലപ്പുറം ഹാജി മഹാനായി ജോജി, മിന്നാരം, ഫ്രണ്ട്സ്, നരസിംഹം, മഴ, രാവണപ്രഭു തുടങ്ങി 1100 ചിത്രങ്ങളില്‍ അഭിനയിച്ചു.

അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു, കല്യാണ ഉണ്ണികള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മിനിസ്ക്രീനിലും തിളങ്ങി. ഹുക്കാ ഹുവാ മിക്കാഡോ തുടങ്ങിയ സീരിയലുകള്‍ നിര്‍മ്മിച്ച് അഭിനയിച്ചു.

1973ല്‍ തിരുവനന്തപുരത്തെ പ്രസിദ്ധ നായര്‍ തറവാടായിരുന്ന കൈനിക്കര കുടുംബത്തിലെ നടി മല്ലികയും ( മല്ലിക സുകുമാരന്‍)ആചാരിയായ ശ്രീകുമാറും പ്രേമബദ്ധരാവുകയും ഒളിച്ചോടുകയും ചെയ്തിരുന്നു .

രണ്ട് മക്കളുണ്ട് - രാജ്കുമാറും പാര്‍വ്വതിയും. രാജ്കുമാര്‍ ബാലചന്ദ്രമേനോന്‍റെ ഏപ്രില്‍ 18ല്‍ അഭിനയിച്ചിരുന്നു. ഭാര്യ ശോഭ.