'ഞങ്ങള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി', നയന്‍താരയുമായുള്ള പ്രണയകാലത്തെ കുറിച്ച് വിഘ്‌നേശ് ശിവന്‍

കെ ആര്‍ അനൂപ്

വ്യാഴം, 1 ജൂണ്‍ 2023 (12:55 IST)
'നാനും റൗഡി താന്‍' എന്ന സിനിമയ്ക്ക് ശേഷമാണ് നയന്‍താരയും വിഘ്‌നേശ് ശിവനും കൂടുതല്‍ അടുത്തതും പ്രണയത്തിനായി. ആ കാലഘട്ടത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍.
 
നയന്‍താര ആയിരിക്കും തന്റെ പങ്കാളിയെന്നും താരത്തില്‍ മതിപ്പുളവാക്കണമെന്നും എപ്പോഴാണ് തോന്നിയത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിഘ്‌നേശ്.
 
താന്‍ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല എന്നും അതൊരു സ്വാഭാവിക ആയിരുന്നു എന്നും വിഘ്‌നേശ് പറയുന്നു. അതിന്റെ കാരണവും സംവിധായകന്‍ പറഞ്ഞു.
 
താന്‍ സംവിധാനം ചെയ്യുകയായിരുന്നു തന്റെ ജോലി മികച്ച രീതിയില്‍ ചെയ്യുകയായിരുന്നു. നയന്‍താരയെ സംവിധാനം ചെയ്യുകയായിരുന്നു ഏതോ ഒരു ഘട്ടത്തില്‍ പരസ്പരം ഞങ്ങള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. സംസാരിക്കാന്‍ തുടങ്ങി അങ്ങനെയായിരുന്നു. ഞങ്ങള്‍ പ്രണയത്തില്‍ ആയതിനുശേഷം മൂന്ന് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നു എന്ന് വിഘ്‌നേശ് പറഞ്ഞു.
 
ആദ്യദിവസത്തില്‍ എങ്ങനെയായിരുന്നു അതുപോലെ തന്നെ ആയിരുന്നു പിന്നീടും. മാമെന്നാണ് എന്നാണ് അവരെ വിളിച്ചത്. ആ ബഹുമാനം തുടര്‍ന്നും നല്‍കിയെന്നും വിഘ്‌നേശ് ശിവന്‍ പറഞ്ഞു.
 
കഴിഞ്ഞവര്‍ഷം ജൂണ്‍ 9 ആയിരുന്നു ഇരുവരും വിവാഹിതരായത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍