കഴിഞ്ഞ മാസം ഇന്ത്യ വിട്ട് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറിനും അവരുടെ മൂന്ന് മക്കളായ നിഷ, ആഷർ, നോവ എന്നിവരോടൊപ്പം ലോസ് ഏഞ്ചൽസിലേക്ക് പോയിരുന്നു. എന്നാൽ മുംബൈയിലെ വീട്ടിലേക്ക് മടങ്ങി എത്തുവാൻ ആഗ്രഹിക്കുന്നുവെന്ന് സണ്ണി ലിയോൺ പറഞ്ഞു.
വ്യക്തിപരമായി, മുംബൈ വിട്ടതിൽ എനിക്ക് സങ്കടമുണ്ട്, എന്നെ വിശ്വസിക്കൂ, ഡാനിയേലിന്റെ അമ്മയ്ക്കും കുടുംബത്തിനും ഒപ്പം ഞങ്ങൾ നിൽക്കേണ്ടിയിരുന്നു. എല്ലാവരെയും പോലെ പ്രിയപ്പെട്ടവരോടൊപ്പം നിൽക്കാൻ അവർ ആഗ്രഹിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി ലിയോൺ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ സജീവമായ സണ്ണി ലിയോൺ തൻറെ ലോസ് ആഞ്ചലസിലെ വിശേഷങ്ങൾ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ടായിരുന്നു. ഫാമിൽ നിന്ന് പച്ചക്കറികൾ എടുക്കുന്നതും, ജിറാഫുകൾക്ക് ഭക്ഷണം നൽകുന്നതു വരെയുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.