ആ ദിലീപ് ചിത്രത്തിൽ എനിക്കുണ്ടായത് മോശം അനുഭവം: സൈജു കുറുപ്പ്

കെ ആർ അനൂപ്

വെള്ളി, 11 ഡിസം‌ബര്‍ 2020 (20:33 IST)
'മയൂഖം' എന്ന ഹരിഹരൻ ചിത്രത്തിലൂടെ എത്തി അഭിനയ ജീവിതത്തിന്റെ പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ നടനാണ് സൈജു കുറുപ്പ്. നായകനായും സഹനടനായുമൊക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെതായി ഒടുവിൽ റിലീസായത് 'സീ യു സൂൺ' ആണ്. ഈ ഫഹദ് ഫാസിൽ ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച നടൻ തൻറെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ഒരു കൂവൽ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്. മയൂഖത്തിനുശേഷം ലയൺ എന്ന ചിത്രത്തിലായിരുന്നു നടൻ അഭിനയിച്ചത്. അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രം കൂടി ആയതിനാൽ കുടുംബവുമായി സിനിമ തീയേറ്ററിൽ കാണാനായി പോയി.
 
"ജോഷി സര്‍ സംവിധാനം ചെയ്തു ദീലിപേട്ടന്‍ നായകനായ ലയണ്‍. ആ സിനിമ കാണാന്‍ ഞാന്‍ കുടുംബവുമായി തിയ്യേറ്ററില്‍ പോയി. പക്ഷേ എന്നെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടെയുണ്ടായത്. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തിയ്യേറ്ററിലുണ്ടായിരുന്ന ചിലര്‍ കൂവി. അതു കേട്ട് മാനസികമായി തളര്‍ന്ന എന്നെ എന്റെ ഭാര്യയാണ് ആശ്വസിപ്പിച്ചത്." - സൈജു കുറുപ്പ് പറഞ്ഞു.
 
മേപ്പടിയാൻ, 19(1)(a) എന്നീ ചിത്രങ്ങളിലാണ് സൈജുകുറുപ്പ് ഒടുവിലായി അഭിനയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍