സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോൾ മനപൂർവ്വം ശല്യപ്പെടുത്താൻ ഒരു വിഭാഗമിറങ്ങും: നമിത പ്രമോദ്

തിങ്കള്‍, 5 ജൂലൈ 2021 (19:59 IST)
വിവാദങ്ങളോടും ഗോസിപ്പുകളോടും പ്രതികരിക്കാറില്ലെന്ന് നടി നമിത പ്രമോദ്. വിവാദങ്ങളെയും ഗോസിപ്പുകളെയും ഓർത്ത് തല പുകയ്‌ക്കാറില്ല. അതിനെയെല്ലാം അതിന്റെ വഴിക്ക് വിടുക. നമ്മള്‍ ടെന്‍ഷന്‍ അടിച്ചാല്‍ അത് നമ്മുടെ കുടുംബത്തെയും കരിയറിനെയും ബാധിക്കും. നമിത പറയുന്നു.
 
സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോള്‍ മനപൂര്‍വ്വം ശല്യപ്പെടുത്താനായി ഒരുവിഭാഗം ഇറങ്ങിത്തിരിക്കും. വിവാദങ്ങളോട് പ്രതികരിക്കാന്‍ നിൽക്കാതെ ഞാൻ എന്റെ ലോകത്ത് സന്തോഷത്തോടെ ജീവിക്കും അങ്ങനെയാണ് ചെയ്യാറ്.  കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍