കേരളത്തെ ഒന്നാകെ ഞെട്ടിച്ച കൊല്ലത്തെ രേഷ്മ കേസ് സിനിമയാകുന്നു. അജ്ഞാതനായ കാമുകന് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ കഥ അവിശ്വസനീയതയോടെയാണ് കേരളം കേട്ടത്. വൺഡേ മിറർ എന്ന പേരിൽ നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് കൈമളാണ് തിരക്കഥ.