റൊട്ടി വാങ്ങണോ സിനിമ കാണണോ? നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും ?

കെ ആര്‍ അനൂപ്

ശനി, 18 ജൂലൈ 2020 (22:34 IST)
കേരളത്തിൽ തിയേറ്ററുകൾ അടച്ചിട്ട് മാസങ്ങളായി. ഈ ഘട്ടത്തിൽ സിനിമ വ്യവസായം നേരിടുന്ന പ്രതിസന്ധി എപ്പോൾ മറികടക്കും എന്നതിനെ കുറിച്ച് പറയുകയാണ് നടൻ കിഷോർ സത്യ.
 
‘ഈ സാഹചര്യത്തിൽ, ഒരു വ്യക്തിയോട് റൊട്ടി വാങ്ങണോ സിനിമ കാണണോ എന്ന് നിങ്ങൾ ചോദിച്ചാൽ, അവർ എന്ത് തിരഞ്ഞെടുക്കും? രാജ്യമെമ്പാടുമുള്ള ആളുകൾ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലും, സാമ്പത്തിക അവസ്ഥയിലും എത്തണം. ഉദാഹരണത്തിന്, നാലുപേരടങ്ങുന്ന ഒരു കുടുംബം തിയേറ്ററിൽ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ കുറഞ്ഞത് 1000 രൂപയെങ്കിലും ചെലവഴിക്കണം. ടിക്കറ്റ്, ലഘുഭക്ഷണം, യാത്ര മുതലായവയ്ക്ക്. അതിനാൽ പ്രേക്ഷകർക്ക് ഇവയെല്ലാം താങ്ങാനാവുന്ന ഒരു സാമ്പത്തിക അവസ്ഥയിലേക്ക് വരണം. അപ്പോൾ സിനിമാ വ്യവസായം സാധാരണ നിലയിലേക്ക് മടങ്ങും”- കിഷോർ പറയുന്നു. 
 
'ഇഷ’ എന്ന ചിത്രത്തിലായിരുന്നു കിഷോർ സത്യ ഒടുവിലായി അഭിനയിച്ചത്. ഒരിടവേളയ്ക്കു ശേഷം കിഷോർ സത്യ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത് ഈ സിനിമയിലൂടെയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍