''എപ്പോഴും ഒന്നിച്ചഭിനയിക്കാൻ ഞങ്ങ‌ൾ തയ്യാറായിരുന്നു, പക്ഷേ....''; അഞ്ചു വർഷം കാത്തിരുന്നതിന്റെ കാരണം ദിലീപ് വെളിപ്പെടുത്തുന്നു

ബുധന്‍, 30 മാര്‍ച്ച് 2016 (16:17 IST)
മലയാള സിനിമയിലെ എക്കാലത്തേയും പ്രണയ ജോടികളായ ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു. അതും അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം. ഒന്നിച്ചഭിനയിച്ച എല്ലാ സിനിമകളും ഹിറ്റായിട്ടും എന്തുകൊണ്ടാണ് വീണ്ടുമൊന്നിക്കാൻ അഞ്ചു വർഷം കാത്തിരുന്നതെന്ന ചോദ്യത്തിന് പ്രത്യേകിച്ചൊരു കാരണമില്ല എന്നാണ് ദിലീപിന്റെ മറുപടി.
 
ഒന്നിച്ചഭിനയിക്കുന്നതിനായി മികച്ച തിരക്കഥ ഒന്നും ഇതുവരെ ലഭിച്ചില്ല എന്നും നല്ലൊരു തിരക്കഥ കിട്ടിയാൽ എപ്പോൾ വേണമെങ്കിലും ഒന്നിച്ചഭിനയിക്കാൻ ഞങ്ങ‌ൾ തയ്യാറായിരുന്നുവെന്നും ദിലീപ് പറയുന്നു. അതേസമയം അടൂരിന്റെ 'പിന്നെയും' എന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും ദിലീപ് അറിയിച്ചു.
 
അടൂർ പിന്നെയും എന്ന ചിത്രത്തിലൂടെ ദിലീപ്- കാവ്യ വീണ്ടും ഒന്നിക്കുകയാണ്. അക്കു അക്ബർ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയിലാണ് ഇരുവരും അവസാനമായിട്ട് ഒന്നിച്ചത്. ദിലീപ് ഇതാദ്യമായിട്ടാണ് അടൂർ ചിത്രത്തിൽ അഭിനയിക്കുന്നത്. അതേസമയം, കാവ്യ മുൻപ് അടൂരിന്റെ 'നാല് പെണ്ണുങ്ങ‌ൾ' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക