ഒരു സിബിഐ ഡയറിക്കുറിപ്പിലെ ആ ഡയലോഗ് ഞാന്‍ എഴുതിയതല്ല: എസ് എൻ സ്വാമി

കെ ആര്‍ അനൂപ്

ശനി, 10 ഒക്‌ടോബര്‍ 2020 (13:00 IST)
"സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍” - എന്നാണെന്ന ജഗതിയുടെ ഡയലോഗ് വീണ്ടും ചർച്ചയാവുകയാണല്ലോ ഇപ്പോൾ. 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന ചിത്രത്തിലെ ആ ഡയലോഗ് ഇന്നും  പ്രസക്തിയോടെ നിലനില്‍ക്കുന്നു. മമ്മൂട്ടിയും കെ മധുവും എസ് എൻ സ്വാമിയും ഒന്നിച്ച സിനിമ മലയാളത്തില്‍ സൃഷ്‌ടിച്ച തരംഗം ചെറുതല്ല.
 
അതേസമയം സിബിഐ ഡയറിക്കുറിപ്പിലെ ഈ ഡയലോഗ് പിറന്നതിനെക്കുറിച്ച് പറയുകയാണ് എസ്എൻ സ്വാമി. തന്റേതല്ല ഈ ഡയലോഗ് എന്നാണ് അദ്ദേഹം  പറയുന്നത്.
 
ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമയും ഡയലോഗും ആളുകള്‍ നല്ലപോലെ ഓര്‍മ്മിക്കുന്നു. എന്നാല്‍ വസ്തുതയെന്തെന്നാല്‍ ആ പ്രത്യേക ഡയലോഗ് എന്റേതല്ല. ഷോട്ടിന്റെ ഇംപ്രൊവൈസേഷന്റെ ഭാഗമായി, ഷൂട്ട് നടക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ പൊടുന്നനെ പറഞ്ഞതാണത് - എസ്എൻ സ്വാമി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍