ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമർശിക്കുമ്പോൾ അൽപം മര്യാദയാകാം; തുറന്ന് പറഞ്ഞ് അഭയ ഹിരൺമയി

ചൊവ്വ, 30 ജൂലൈ 2019 (08:42 IST)
ഗോപി സുന്ദറിനോടൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അഭയ ഹിരണ്‍മയി. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി ഗോപി സുന്ദറാണെന്നും എന്നാല്‍ വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദ ആവാമെന്നും അഭയ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ ഇക്കാര്യം വ്യക്തമാക്കിയത്. സംഗീതമവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരോട് നില്‍ക്കാന്‍ തനിക്ക് വലിയ ഇഷ്ടമാണെന്നും എന്നാല്‍ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്നും അഭയ പറയുന്നു.

സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം. വിമര്‍ശനങ്ങളെ എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളതെന്നും പറഞ്ഞു. ‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാമെന്നും അഭയ കൂട്ടിച്ചേര്‍ത്തു.
 
അഭയയുടെ വാക്കുകള്‍ ഇങ്ങനെ
 
‘അന്ന കത്രീനയോടൊപ്പമാണ് ഞാന്‍ ആദ്യമായി ഗോപിയുടെ സ്റ്റുഡിയോയില്‍ പോകുന്നത്. ആദ്യമായി റെക്കോര്‍ഡിങ്ങ് സെഷന്‍ കാണുന്നതും അങ്ങനെയാണ്. സംഗീതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. പക്ഷേ, എന്റെ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. എന്നെക്കൊണ്ട് പാടിച്ചു നോക്കി ഗോപി ചോദിക്കുമായിരന്നു. നീ എന്തിനാണ് എഞ്ചിനീയറിങ്ങില്‍ ഇങ്ങനെ കമ്പി പിടിക്കാന്‍ പോകുന്നത്. സംഗീതം രക്തത്തില്‍ അലിഞ്ഞതാണെങ്കിലും മ്യൂസിക്കിലേ ഞാന്‍ രക്ഷപ്പെടൂ എന്ന തിരിച്ചറിവ് എനിക്കുണ്ടായത് വളരെ വൈകിയാണ്.’

അമ്മയും വല്യച്ഛനുമെല്ലാം കര്‍ണാടക സംഗീതത്തില്‍ പ്രാവിണ്യം തെളിയിച്ചവരാണെങ്കിലും സംഗീതത്തില്‍ ഒരു കരിയറുണ്ടെന്ന് കുടുംബം കരുതിയിരുന്നില്ലെന്നും അഭയ പറഞ്ഞു. കര്‍ണാടിക് ടച്ചുള്ള പാട്ടുകളാണ് യൂട്യൂബില്‍ പോലും കാര്യമായി കേള്‍ക്കുന്നത്. പക്ഷേ, ഒരു ഗുരുമുഖത്തു നിന്നും സംഗീതം പഠിച്ചത് ഇരുപത്തിയറാമത്തെ വയസ്സിലാണെന്നും അഭയ ഹിരണ്‍മയി പറഞ്ഞു.സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ്ക്കാനാണ് തനിക്കിഷ്ടം. വിമര്‍ശനങ്ങളെ എല്ലാം പോസിറ്റീവായി കാണാനാണ് ശ്രമിക്കാറുള്ളത്. ‘ഞാനെന്തു വൃത്തികെട്ട സ്ത്രീയോ ആയിക്കോട്ടെ, വിമര്‍ശിക്കുമ്പോള്‍ അല്‍പം മര്യാദയാകാം. ഞാന്‍ കൊലപാതകമോ തീവ്രവാദ പ്രവര്‍ത്തനമോ ചെയ്ത ഒരാളൊന്നുമല്ല. തികച്ചും എന്റെ വ്യക്തിപരമായ കാര്യത്തിലാണ് ഈ ഇടപെടല്‍. പക്ഷേ, അതുകൊണ്ടാണ് ബോള്‍ഡാകാന്‍ സാധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍