“മുസ്തഫയെ വല്ലാതെ അസ്വസ്ഥനാക്കിയ സംഭവമാണ് അത്. ‘എന്താ ഇങ്ങനെയൊക്കെ കേള്‍ക്കുന്നുണ്ടല്ലോ’ എന്ന് ചോദിച്ചു. ‘ഞാനൊരു നടിയായി പോയില്ലേ, ഇങ്ങനെ പലതും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍’, എന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് കാര്യം മനസിലായി. എങ്കിലും ഗോസിപ്പുകള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രിയാമണി പറയുന്നു.
തനിക്ക് മോഡേണ്‍ വേഷത്തേക്കാള്‍ നാടന്‍ ലുക്കാണ് നല്ലതെന്ന് മുസ്തഫ പറഞ്ഞതായി പ്രിയാമണി വ്യക്തമാക്കുന്നു. “ഇനി ഗ്ലാമര്‍ അല്‍പ്പം കുറയ്ക്കണം, കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ശ്രദ്ധിക്കും” - പ്രിയാമണി പറയുന്നു.