മലയാളത്തില്‍ ജയറാം ഇനി ഒരു വര്‍ഷം ഒരു സിനിമയില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും മാത്രം അവതരിപ്പിച്ചാല്‍ മതിയെന്ന കര്‍ക്കശമായ സമീപനമാണ് ജയറാം സ്വീകരിച്ചിരിക്കുന്നത്. സമീപകാലത്ത് പല ജയറാം ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ജയറാമിനെ പ്രേരിപ്പിക്കുന്നത്.
“ഒരുവര്‍ഷം ഒരു സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നാണ് എന്‍റെ തീരുമാനം. അത് ബോധപൂര്‍വ്വം ഞാന്‍ തീരുമാനിച്ച കാര്യമാണ്. ഞാന്‍ അഭിനയിക്കുന്നത് നല്ല ക്വാളിറ്റിയുള്ള ചിത്രമായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. എല്ലാ ഓഫറും സ്വീകരിക്കാന്‍ താല്‌പര്യമില്ല. ആളുകളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന നല്ല സിനിമയുടെ ഭാഗമാകാനാണ് എനിക്ക് താല്‌പര്യം” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജയറാം പറയുന്നു.
അടുത്ത പേജില്‍ - ‘നടന്‍’ എന്ന സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല!
PRO
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘നടന്‍’ എന്ന ചിത്രം ഒരു മികച്ച ചിത്രമായാണ് വിലയിരുത്തപ്പെട്ടത്. കമല്‍ സംവിധാനം ചെയ്ത ആ സിനിമ പക്ഷേ ബോക്സോഫീസില്‍ സ്വീകരിക്കപ്പെട്ടില്ല. ആ സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് തനിക്കറിയില്ലെന്ന് ജയറാം പറയുന്നു.
“നടന്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ എനിക്ക് നല്ല വിഷമം തോന്നി. എന്‍റെ 26 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഏറെ വിഷമമുണ്ടാക്കിയ ചിത്രമാണത്. നാടക കലാകാരന്‍മാരില്‍ ഉണര്‍വുണ്ടാക്കിയ 'നടന്‍' എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി എന്നതിനെക്കുറിച്ച് എനിക്കറിയില്ല. എന്തായാലും നടന്‍ ഞാന്‍ ചെയ്‌ത ഏറ്റവും നല്ല സിനിമകളിലൊന്നാണ്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജയറാം പറയുന്നു.