ലോകത്ത് ക്യാന്‍സര്‍ വലിയ ഒരു ശതമാനം ആളുകളുടെ മരണത്തിന് കാരണമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാന്‍സറിന്‍റെ വിവിധ വകഭേദങ്ങള്‍ ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ശ്വാസകോശാര്‍ബുദമാണ് കൂടുതല്‍ പേരില്‍ കണ്ടുവരുന്നത്. ഇതിന്‍റെ ഒരു പ്രധാന കാരണം പുകവലി തന്നെയാണ്. ശ്വാസകോശാര്‍ബുദം വരാതിരിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക. പുകവലിയുണ്ടെങ്കില്‍ അത് പൂര്‍ണമായും ഉപേക്ഷിക്കുക.
ഏറ്റവും കൂടുതല്‍ പേരില്‍ ബാധിക്കുന്ന ക്യാന്‍സര്‍ വകഭേദങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് സ്‌തനാര്‍ബുദമാണ്. സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും പുരുഷന്‍മാര്‍ക്കും സ്‌തനാര്‍ബുദം ബാധിക്കാനുള്ള സാധ്യതകള്‍ കൂടുതലായുണ്ട്. കോളോറെക്റ്റൽ ക്യാന്‍സറാണ് ഭൂരിപക്ഷം ആളുകളിലും കണ്ടെത്തിയിട്ടുള്ള മറ്റൊരു വകഭേദം. മാംസം, ധാന്യങ്ങള്‍, കൂടുതലായി കലോറി അടങ്ങിയ ബിവറേജുകള്‍ എന്നിവയുടെ അമിതമായ ഉപയോഗമാണ് കോളോറെക്റ്റല്‍ ക്യാന്‍സറിന്‍റെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.