ബജറ്റ് 2016: കര്‍ഷകര്‍ക്ക് 9 ലക്ഷം കോടി വായ്പ; കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ - പ്ലാറ്റ്ഫോം

തിങ്കള്‍, 29 ഫെബ്രുവരി 2016 (11:28 IST)
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്‍റില്‍ ബജജറ്റ് അവതരണം ആരംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് അവതരണം തുടങ്ങിയത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് ബജറ്റ് മുന്‍‌തൂക്കം നല്‍കുന്നു. കര്‍ഷകര്‍ക്ക് 9 ലക്ഷം കോടി രൂപ വായ്പ നല്‍കും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ - പ്ലാറ്റ്ഫോം. ഇതിനായി 20000 കോടി രൂപ അനുവദിച്ചു. 
 
കാര്‍ഷിക മേഖലയുടെ വികസനത്തിനായി 35984 കോടി രൂപ. കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി. കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്. നബാര്‍ഡിന് 20000 കോടി രൂപ.
 
ഗ്രാമീണമേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തും. കാര്‍ഷിക ക്ഷേമമാണ് ലക്‍ഷ്യം. കൃഷിയിലും കൂടുതല്‍ നിക്ഷേപം ഉണ്ടാകും. അംബേദ്കര്‍ ജയന്തിക്ക് പദ്ധതികള്‍ നിലവില്‍ വരും.
 
രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ് അവതരണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
രാജ്യത്തിന് വെല്ലുവുളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ മൂലം സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചില്ല.
 
വളര്‍ച്ചാ നിരക്ക് 6.3 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമാക്കി മാറ്റാന്‍ കഴിഞ്ഞു. ലോക സംബദ് വ്യവസ്ഥയില്‍ ഇന്ത്യയ്ക്ക് ഇത് മികച്ച നേട്ടമായി.
 
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നാണയപ്പെരുപ്പം കുറഞ്ഞു. മൊത്തം ആഭ്യന്തര ഉദ്പാദനം 7.6 ശതമാനം.

വെബ്ദുനിയ വായിക്കുക