റെയില്‍‌വെ സ്വകാര്യവല്‍ക്കരിക്കില്ല

ബുധന്‍, 24 ഫെബ്രുവരി 2010 (15:59 IST)
PRO
റെയില്‍‌വെയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മമതാ ബാനര്‍ജി.സാമൂഹിക പ്രതിബന്ധതയക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും മമതാ ബാനര്‍ജി. പുതിയ പദ്ധതികള്‍ 100 ദിവസത്തികം നടപ്പാക്കാനായി കര്‍മസമിതി രൂപികരിക്കും.

യാത്രാ സൌകര്യത്തിനായി ഈ വര്‍ഷം 1302 കോടി രൂപ നീക്കിവെയ്ക്കും.റയില്‍‌വെ നിയമന പരീക്ഷകള്‍ പ്രാദേശിക ഭാഷയിലും എഴുതാം. നിയമന പരീക്ഷകള്‍ എല്ലാ സ്ഥലത്തും ഒരേ ദിവസം നടത്തും. റയില്‍‌വെ പരീക്ഷകളുടെ ഫീസ് കുറയ്ക്കും.അഞ്ചുവര്‍ഷത്തിനകം ആളില്ലാ ലെവല്‍‌ക്രോസുകള്‍ ഇല്ലാതാക്കും.സുരക്ഷക്കായി ആര്‍ പി എഫില്‍ മഹിളാവാഹിനി എന്ന വിഭാഗം തുടങ്ങും.

വെബ്ദുനിയ വായിക്കുക