ചരിത്രമാവുന്ന സിനിമാനുഭവങ്ങള്‍

ചരിത്രമാവുന്ന സിനിമാനുഭവങ്ങള്‍

സിനിമാ രംഗത്തും കലാരംഗത്തുമുള്ള ഒട്ടേറെപ്പേരുടെ ആത്മകഥകള്‍ നമുക്ക് സുപരിചിതമാണ്. നാമറിയുന്ന ആ അനുഭവക്കുറിപ്പുകളുടെ കൂട്ടത്തിലേക്ക് ഒരു പുസ്തകം കൂടി.

പ്രശസ്ത നര്‍ത്തകനും ചലച്ചിത്ര നൃത്ത സംവിധായകനുമായ ഗുരു ഗോപാലകൃഷ്ണന്‍റെ "എന്‍റെ സിനിമാനുഭവങ്ങള്‍'.

പുസ്തകത്തിന്‍റെ പേര് സൂചിപ്പിക്കും പോലെ ഗുരു ഗോപാലകൃഷ്ണന്‍റെ സിനിമാനുഭവങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ഈ പുസ്തകം.

എന്നാല്‍ സാധാരണ അനുഭവങ്ങള്‍ നാം വായിച്ചു ശീലിച്ച രീതിയിലല്ല "എന്‍റെ സിനിമാനുഭവങ്ങള്‍' നമുക്ക് സ്വീകാര്യമാകുന്നത്.

സ്വന്തം കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനേക്കാളേറെ, പഴയകല അനുഭവങ്ഗള്‍ അനുസ്മരിച്ച് അചആ കാലഘട്ടത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഗുരു ഗോപാലകൃഷ്ണന്‍ ചെയ്യുന്നത്.

ഗുരുഗോപാലകൃഷ്ണന്‍റെ നൃത്തത്തോടുള്ള അഭിനിവേശവും സിനിമയിലേക്കുള്ള യാദൃശ്ഛികമായ കടന്നു വരവും വിവരിച്ചാണ് പുസ്തകം തുടങ്ങുന്നത്.

പിന്നെ സിനിമകളെ കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും ജീവിത വീക്ഷണത്തെക്കുറിച്ചും ഗോപാലകൃഷ്ണന്‍ പറയുന്നു. ഏഴ് അധ്യായങ്ങളിലാണ് "എന്‍റെ സിനിമാനുഭവങ്ങള്‍' ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അനുഭവങ്ങളെ എഴുതുമ്പോള്‍ ഒരു ദേശത്തെ ഇത്ര കൃത്യമായി ആവിഷ്ക്കരിച്ച രചന മലയാളത്തില്‍ വേറെയുണ്ടാകില്ല.

1946ല്‍ ആണ് ഗുരു ഗോപാലകൃഷ്ണന്‍ മദ്രാസിലെ ജമിനി സ്റ്റുഡിയോയില്‍ എത്തുന്നത്. സ്റ്റുഡിയോയിലെ നൃത്തസംഘത്തിലെ ജോലിയെപ്പറ്റി പറയുമ്പോള്‍തന്നെ 46ലെ മദിരാശി നഗരത്തിനെ അദ്ദേഹം വിവരിക്കുന്നുണ്ട്.


തരിശു ഭൂമിയും കൃഷിയിടങ്ങളുമായിരുന്നു മദിരാശിയിലെ നുങ്കംബാക്കവും ടി.നഗറും. അദ്ദേഹം വിവരിക്കുമ്പോള്‍ നാമറിയുന്നത് ഒരു നഗരത്തിന്‍റെ ഭൂമിശാസ്ത്രപരമായ ചരിത്രം കൂടിയാണ്.

അനുഭവക്കുറിപ്പുകള്‍ കൊണ്ട് ചരിത്രം പറയുന്ന ഈ രീതി തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ്.

ഒരു പക്ഷെ ഇന്നത്തെ തലമുറയ്ക്ക് ഏറെയൊന്നും പരിചിതമായിരിക്കില്ല ഗുരു ഗോപാലകൃഷ്ണന്‍. നടനാചാര്യന്‍ ഗുരുഗോപിനാഥിന്‍റെ ശിഷ്യനാണ് ഗോപാലകൃഷ്ണന്‍.

നീലക്കുയില്‍, രമണന്‍, ലൈല മജ്നു, തമിഴിലെ ചന്ദ്രലേഖ തുടങ്ങിയ ഒട്ടേറെ ഹിറ്റ് സിനിമകളിലെ നൃത്ത സംവിധായകനും നൃത്തക്കാരനും ഒക്കെയായിരുന്നു അദ്ദേഹം.

സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഈ പേരിനെ നാം കൂടുതലറിയുന്നത് "എന്‍റെ സിനിമാനുഭവങ്ങള്‍' വായിക്കുമ്പോഴാണ്.

ഈ പുസ്തകത്തില്‍ തന്‍റെ സൗഹൃദങ്ങളുടെ കൂട്ടം ഗോപാലകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

സഹപാഠിയും ബന്ധുവുമായ പി. ഭാസ്ക്കരന്‍, ജെമിനി ഗണേശന്‍, എന്‍.ടി.രാമറാവു, പ്രേംനസീര്‍, ബഹദൂര്‍, രാമു കാര്യാട്ട്, വൈക്കം മുഹമ്മദ് ബഷീര്‍, വള്ളത്തോള്‍ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ആളുകളെപ്പറ്റി അദ്ദേഹം പറയുന്നു.

ഒരാളുടെ അനുഭവക്കുറിപ്പാണ് വായിക്കുന്നതെങ്കിലും ഒരുപാട് പേരുടെ ഹൃദയങ്ങളുമായി നാം ഇവിടെ സംവദിക്കുന്നു.

ആത്മകഥാ കൂട്ടത്തിലെ ഈ സവിശേഷ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കൊടുങ്ങല്ലൂരിലെ ദേവി ബുക്സാണ്.

പുസ്തകത്തിന്‍റെ കവര്‍ ഒരുക്കിയത് ആന്‍റണി കൊടുങ്ങല്ലൂര്‍, ടോപ്പ് പ്രസ് കൊടുങ്ങല്ലൂരാണ് ലേ ഔട്ടും പ്രിന്‍റിംഗും ചെയ്തിരിക്കുന്നത്. 50 രൂപയാണ് പുസ്തകത്തിന്‍റെ വില.

ആഘോഷം മാത്രം ശീലിച്ച പുതിയ കാലത്തിന് ഗോപാലകൃഷ്ണന്‍റെ പുസ്തകം വലിയ ആയിരിക്കില്ല.

എന്നാല്‍ ഈ ആരവങ്ങള്‍ക്കെല്ലാം മുമ്പേ സിനിമയിലെ പഴയ കാലത്തെ മാനിക്കുന്നവര്‍ "എന്‍റെ സിനിമാനുഭവങ്ങള്‍' ഹൃദയത്തോട് ചേര്‍ത്ത് വായിക്കുമെന്നത് തീര്‍ച്ച.

വെബ്ദുനിയ വായിക്കുക