ശുഭഗ്രഹമായ വ്യാഴത്തിന്റെ സ്ഥാനം നോക്കിയാണ് ജ്യോതിഷികള്‍ മുഹൂര്‍ത്ത സമയം കണക്കാക്കുന്നത്. ദേവഗുരുവായ ബൃഹസ്പതിയുടെ നാമധേയത്തിലുളള വ്യാഴം സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. മദ്ധ്യാഹ്നത്തിലെ അഭിജിത്ത് മുഹൂര്‍ത്തവും ശുഭകര്‍മ്മങ്ങള്‍ക്ക് അത്യുത്തമമാണ്.