മീനരാശിക്കാരുടെ വ്യക്തിത്വവും കുടുംബവും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മാര്‍ച്ച് 2023 (16:54 IST)
തികഞ്ഞ ആത്മീയ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ആദര്‍ശവാദികളായിരിക്കും മീന രാശിയിലുള്ളവര്‍. വായന, സാഹിത്യം, ചര്‍ച്ചകള്‍ എന്നിവയില്‍ തല്‍പ്പരരായ ഇവര്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ഈ രാശിക്കാര്‍ പൊതുവേ ഉദാരചിത്തരും അനുകമ്പയുള്ളവരും ആയിരിക്കും.
 
മീന രാശിയിലുള്ളവരുടെ ഭാവനക്കനുസരിച്ചുള്ള ഒരു കുടുംബാന്തരീക്ഷമായിരിക്കില്ല ലഭിക്കുകയെങ്കിലും സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനുള്ള ഇവരുടെ കഴിവ് മൂലം ഭവനാന്തരീക്ഷം സമാധാനപരമായിരിക്കും. പങ്കാളിയില്‍ നിന്ന് അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ സഹായം പ്രതീക്ഷിക്കാം. എന്നാല്‍ മക്കളില്‍ നിന്ന് തിക്താനുഭവങ്ങള്‍ ഉണ്ടാവാനിടയുണ്ട്. സാമ്പത്തിക ചുറ്റുപാടുകള്‍ മോശമാവില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍