ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് മുഹൂര്‍ത്തങ്ങള്‍
ബുധന്‍, 30 ജൂണ്‍ 2010 (15:45 IST)
പുംസവനം, സീമന്തം എന്നിവയ്ക്ക് പുറമെ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് ചില മുഹൂര്‍ത്തങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
ഔഷധവിധി
PRO
ഗര്‍ഭിണിക്ക് ഏഴാം മാസം ഔഷധ സേവയ്ക്ക് ഉത്തമമാണ്. അധോമുഖ രാശിയിലാണ് ഔഷധം സേവിക്കേണ്ടത്. അതുപോലെതന്നെ ചരരാശികളിലും ഔഷധ സേവ നടത്തുന്നത് ഉത്തമമാണ്. ഗര്‍ഭൌഷധം സേവിക്കുന്നതിനെ കുറിച്ച് മുമ്പ് വിവരിച്ചിട്ടുള്ള നാളുകളും പരിഗണിക്കേണ്ടതാണ്.
വിഷ്ണുബലി
ആദ്യ ഗര്‍ഭത്തിനാണ് വിഷ്ണുബലി നടത്തേണ്ടത്. എട്ടാം മാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിഷ്ണുബലി നടത്തേണ്ടത്. രോഹിണി, തിരുവോണം എന്നീ നാളുകളും ദ്വാദശി, സപ്തമി എന്നീ തിഥികളും വിഷ്ണുബലിക്ക് ഉത്തമമാണ്.
സാധാരണഗതിയില്‍ യജുര്‍വേദികളാണ് ഈ കര്‍മ്മം അനുഷ്ഠിക്കുന്നത്. ഗര്‍ഭിണിയുടെ കര്‍ത്തൃദോഷങ്ങളും നിത്യദോഷങ്ങളും കഴിയുന്നത്ര വര്ജ്ജ്യമാക്കാന് സാധിക്കുന്ന രോഹിണി, തിരുവോണം എന്നീ നാളുകള്‍ ലഭിച്ചില്ല എങ്കിലാണ് ദ്വാദശിക്കോ സപ്തമിക്കോ വിഷ്ണുബലി നടത്തേണ്ടത്. രാത്രി നേരം ഈ കര്‍മ്മത്തിനു വര്‍ജ്ജ്യമാണ്.
പുളികുടി
ഞായര്‍, ചൊവ്വ, വ്യാഴം എന്നീ ആഴ്ചകളും പുണര്‍തം, പൂയം, പൂരുരുട്ടാതി, രോഹിണി, അശ്വതി, അനിഴം, ഉതൃട്ടാതി, അത്തം, തിരുവോണം, കാര്‍ത്തിക എന്നീ നാളുകളും ചരരാശികള്‍ നാലും ഉഭയരാശികള്‍ നാലും ഇടവം രാശിയും പുളികുടിക്ക് ഉത്തമമാണ്. നിത്യദോഷവും ഊര്ദ്ധ്വമുഖവും ഗര്‍ഭിണിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും വര്‍ജ്ജിക്കേണ്ടതാണ്. വേലിയിറക്കവും ഉണ്ടായിരിക്കേണ്ടതാണ്.