രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല.