കോഴിയെ സ്വപ്നം കാണുന്നത് നല്ലതോ? സ്വപ്നത്തില്‍ വരുന്നത് പാമ്പ് ആണെങ്കില്‍ എന്താണ് ഫലം?

തിങ്കള്‍, 26 മാര്‍ച്ച് 2018 (12:55 IST)
സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാകില്ല. ചില സ്വപ്‌നങ്ങള്‍ സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുമ്പോള്‍ ചിലത് ഭയപ്പെടുത്തുകയും ചെയ്യും. ഓരോ സ്വപ്‌നങ്ങള്‍ക്കും പല തരത്തിലുള്ള കാരണങ്ങളും അര്‍ഥങ്ങളുമുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നതും പൂര്‍ത്തികരിക്കപ്പെടാത്തതുമായ ചില ആഗ്രഹങ്ങളാണ് മിക്കപ്പോഴും സ്വപ്‌നങ്ങളില്‍ കാണുന്നത്. മൃഗങ്ങളെ സ്വപ്‌നം കാണുന്നതിനു പിന്നിലും ചില കാരണങ്ങള്‍ ഉണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.
 
മൃഗങ്ങളെ സ്വപ്‌നം കാണുന്നത് എല്ലാവരിലും ഭയമുണ്ടാക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ ജീവിതത്തില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കാനും ഇതു കാരണമാകുന്നുണ്ട്. ഓരോ മനുഷ്യന്റെയും സ്വഭാവസവിശേഷതയനുസരിച്ചാകും മൃഗങ്ങളെ സ്വപ്‌നം കാണുക. കൂടാതെ നമ്മുടെ അബോധ മനസിലുള്ള പലതുമാണ് മൃഗങ്ങളെ സ്വപ്‌നം കാണുന്നതിലൂടെ പുറത്തുവരുന്നത്.
 
ഇതിനാല്‍ മൃഗങ്ങളെ സ്വപ്‌നം കാണുന്നതില്‍ ഭയക്കേണ്ട ആവശ്യമില്ല. ചില കാര്യങ്ങള്‍ കൂടുതലായി ആലോചിക്കുന്നതും സമ്മര്‍ദ്ദത്തിലാകുന്നതുമാണ് ഇങ്ങനെയുള്ള സ്വപ്‌നങ്ങള്‍ക്ക് കാരണം. പോസിറ്റീവായി ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങളില്‍ നിന്നും മോചനം നേടാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍