‘ശക്തനായിരിക്കുക ദുര്‍ബലനാകാതിരിക്കുക, ധീരനാവുക ഭീരുവാകാതിരിക്കുക” ഇത് ഇന്ത്യയിലെ യുവജനങ്ങളോട് സ്വാമി വിവേകാനന്ദന്‍ നടത്തിയ ആഹ്വാനമാണ്. ഇന്ത്യന്‍ യുവത്വത്തോട് വിവേകാനന്ദൻ പറഞ്ഞിരുന്ന ഓരോ വാക്കുകളും വാക്യങ്ങളും സമകാലീന ഇന്ത്യയെ വരച്ച് കാട്ടിയതാണെന്ന് പോലും തോന്നും.
1863 ജനുവരി 12ന് കൊല്‍ക്കത്തയിലാണ് നരേന്ദ്രനാഥ ദത്ത എന്ന വിവേകാനന്ദന്‍ പിറന്നത്. അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും കാഴ്ചപ്പാടും ഇന്ത്യന്‍ യുവതയ്ക്ക് എക്കാലവും പ്രചോദനമാകണം എന്ന പ്രഖ്യാപനത്തോടെയാണ് ഭാരതസര്‍ക്കാര്‍ 1984ല്‍ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
സ്വാമി വിവേകാനന്ദൻ പറഞ്ഞ ചില കാര്യങ്ങൾ നോക്കാം:
ആദ്യം നമുക്ക് ഈശ്വരന്‍മാരാകാം. എന്നിട്ട് മറ്റുളളവരെ ഈശ്വരനാക്കാന്‍ സഹായിക്കാം.
ഓരോ ആത്മാവും ദിവ്യമാണ്.
ആന്തരികവും ബാഹ്യവുമായ പ്രകൃതിയെ സംയമനം ചെയ്ത് അവനവന്‍റെയുളളിലെ ദിവ്യത്വത്തെ തിരിച്ചറിയുക .
ലോകമതങ്ങളെല്ലാം പ്രഹസനങ്ങളായിക്കഴിഞ്ഞു. വേണ്ടത് നിഷ്ക്കാമവും നിസ്വര്‍ത്ഥവുമായ സ്നേഹമാണ്. അത്തരം സ്നേഹം, ഓരോ വാക്കിനെയും ഇടിമുഴക്കത്തിന് തുല്യം ശക്തിയുളളതാക്കും.
ഞാന്‍ ആയിരം പ്രാവശ്യം ജനിച്ചു കൊളളട്ടെ. ആയിരം തവണ ദുരന്തങ്ങളിലൂടെ കടന്നുപോയ്ക്കൊട്ടെ കാരണം ഓരോ ജന്മത്തിലും എനിക്ക് കടന്നു പൊയ്ക്കോട്ടെ കാരണം ഓരോ ജന്മത്തിലും എനിക്ക് എല്ലാ ആത്മാക്കളിലും കൂടികൊളളുന്ന ആ മഹാശക്തിയെ ആരാധിക്കാന്‍ കഴിയുമല്ലോ.