നവഗ്രഹങ്ങളെല്ലാം അന്തരീക്ഷത്തില്‍ ദീര്‍ഘ വൃത്താകൃതിയില്‍ സ്ഥിതിചെയ്യുന്നു. അവയുടെ സഞ്ചാര പഥവും ദീര്‍ഘവൃത്താകൃതിയില്‍ ഉള്ളതാണ്. ഇതിനെയാണ് രാശിചക്രം എന്നു പറയുന്നത്.
ഇതിനാധാരമായ മണ്ഡലത്തിന് രാശിമണ്ഡലമെന്നാണ് പേര്‍.
നവഗ്രഹങ്ങളില്‍ രാഹുവും കേതുവും പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ഇവ രണ്ടും പ്രകാശമില്ലാത്ത ഗ്രഹങ്ങളാണ്. അവ പ്രതിനിധീകരിക്കുന്നത് ഇരുട്ടിനെയാണ്. എന്നാല്‍ സൂര്യന്‍,ചൊവ്വ, വ്യാഴം, ശുക്രന്‍, ശനി എന്നിവ കിഴക്കു ഭ്രമണ പഥത്തില്‍ നിന്ന് വലത്തോട്ട് സഞ്ചരിക്കുന്നു.
ഗുളികന്‍ സൂര്യനോടൊപ്പവും ചന്ദ്രന്‍ ഭൂമിയോടൊപ്പവുമാണ് ഭ്രമണം ചെയ്യുന്നത്.
എന്താണ് രാശി ?
നവഗ്രഹങ്ങളുടെ ഭ്രമണ പഥമാണ് രാശിചക്രം. വിവിധ രാശികള്‍ അടങ്ങുന്നതു കൊണ്ടാണ് ഇതിനെ രാശി ചക്രമെന്ന് പറയുന്നത്. ദീര്‍ഘ വൃത്താകൃതിയിലുള്ള രാശി ചക്രത്തില്‍ 12 രാശികളാണുള്ളത്.
അല്ലെങ്കില്‍ രാശിചക്രത്തെ 12 സമവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഓരോ സമവിഭാഗത്തിലും അല്ലെങ്കില്‍ രാശിയിലും 30 ഭാഗങ്ങള്‍ അല്ലെങ്കില്‍ ഡിഗ്രികള്‍ ഉണ്ട്.
രാശികള്‍ തുടങ്ങുന്നത് വലത്തു നിന്ന് ഇടത്തോട്ട് അല്ലെങ്കില്‍ കിഴക്കു നിന്ന് പടിഞ്ഞാറോട്ടാണ് എന്നാണ് നിഗമനം.
തിരിച്ചറിയാനായി ഭ്രമണ പഥത്തിലെ നക്ഷത്ര സമൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ രാശിക്കും ഓരോ രൂപവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംസ്കൃതത്തില്‍ ഓരോ രാശിയിലെയും നക്ഷത്ര സമൂഹത്തിനും അവയുടെ ആകൃതിക്കനുസരിച്ച് നല്‍കിയ പേരുകളാണ് മലയാളത്തില്‍ രാശികളുടെ പേരായി തീര്‍ന്നത്. ഇതു തന്നെ പിന്നീട് മലയാള മാസങ്ങള്‍ക്ക് പേരായി തീരുകയും ചെയ്തു.
രാശികളൂം അവയുടെ രൂപവും :
മേടം : ആട് ഇടവം : കാള മിഥുനം : ദമ്പതികള്‍ കര്‍ക്കിടകം : ഞണ്ട് ചിങ്ങം : സിംഹം കന്നി: കന്യക തുലാം : തുലാസ് വൃശ്ഛികം : തേള് ധനു : വില്ല് മകരം : മാന്‍ കുംഭം : കുടം മീനം : മീന്‍