ഭാഗ്യ രത്നങ്ങള്‍ ധരിക്കുന്നത് കാലം അനുകൂലമാക്കുമെന്ന വിശ്വാസം ശക്തമാവുകയാണ്. രാശി കണക്കാക്കിയാണ് ഭാഗ്യ രത്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഓരോരാശിക്കാര്‍ക്കും അനുയോജ്യമായ ഭാഗ്യരത്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
മേടം :
ധൈര്യശാലികളും ഏതുകാര്യത്തിനും നല്ലമനസ്സോടെ മുന്നിട്ടിറങ്ങുന്നവരുമാണ് പൊതുവേ മേടം രാശിക്കാര്‍. ഈ രാശിക്കാരുടെ അധിപന്‍ ചൊവ്വയും ഭാഗ്യ രത്നം പവിഴവുമാണ്. സൗമ്യശീലവും മനശ്ശാന്തിയുമാണ് ഭാഗ്യരത്നമായ പവിഴം പ്രദാനം ചെയ്യുന്നത്.
എടുത്തുചാട്ടത്തിനും മറ്റും സമാധാനം ലഭിക്കാന്‍ പവിഴം മുത്തിനൊപ്പം ധരിക്കുന്നത് നല്ലതാണ്. മഞ്ഞകലര്‍ന്ന ഇന്ദ്രനീലക്കല്ല് ധരിക്കുന്നത് ഉദ്ദ്യോഗം സംബന്ധിച്ച് നല്ലതുവരാന്‍ ഈ രാശിക്കാരെ സഹായിക്കും. ധനപരമായ ഉയര്‍ച്ചകിട്ടാനും ഇത് സഹായിക്കും. ധനപരമായ ഉയര്‍ച്ചയ്ക്ക് മാണിക്യം ധരിക്കുന്നതും വളരെ നന്ന്
ഇടവം :
ശുക്രന്‍ അധിപനായുള്ള ഈ രാശിക്കാര്‍ പൊതുവേ സ്നേഹത്തിന്‍റെയും സമന്വയത്തിന്‍റെയും മനസ്സുകള്‍ക്കുടമകളായിരിക്കും. വൈരമാണ് ഇവര്‍ക്കുള്ള ഭാഗ്യരത്നം. ആത്മനിയന്ത്രണമുള്ളവരും ഉറച്ച തീരുമാനമെടുക്കുന്നവരുമായ ഇവര്‍ പൊതുവേ ശാന്തപ്രകൃതിയുള്ളവരായിരിക്കും. ആകര്‍ഷണീയമായ പ്രകൃതമുള്ളവരാണ്.
ഈ രാശിക്കാര്‍ പൊതുവേ ബുദ്ധിശാലികളാണെങ്കിലും അക്ഷമരായിരിക്കും. അധിപന്‍ ബുധനാണ്. ഇവരുടെ ഭാഗ്യരത്നം മരതകവും. ഒന്നിലും ഉറച്ചുനില്‍ക്കാതെ ഒരേ സമയം പല പ്രവൃത്തികളില്‍ വ്യാപരിക്കുന്നവരായിരിക്കും ഈ കൂറുകാര്‍. എന്നാലും പൊതുവേ ഇവര്‍ സാഹിത്യം, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ ശോഭിക്കുന്നവരാണ്.
ഉദ്യോഗരംഗങ്ങളില്‍ ശോഭിക്കാന്‍ കടുംപച്ചയോ ഇളംപച്ചയോ നിറമുള്ള മരതകക്കല്ലുകള്‍ പതിച്ച മോതിരങ്ങള്‍ അണിയുന്നത് വളരെ ഉത്തമം. കച്ചവടത്തിനും വിവാഹക്കാര്യങ്ങള്‍ക്കും മഞ്ഞകലര്‍ന്ന ഇന്ദ്രനീലവും സന്താനലബワിക്ക് വൈരവും ഉത്തമമാണ്.
കര്‍ക്കിടകം :
ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങള്‍ മാറിമാറി വരുന്നതുപോലെയുള്ള മനോഭാവമുള്ള ഇവരുടെ ഭാഗ്യരത്നം മുത്താണ്. ഒറ്റനോട്ടത്തിന് പരുക്കരെന്നു തോന്നുമെങ്കിലും വളരെ വിശാലമനസ്കരായിരിക്കും പൊതുവേ ഇക്കൂറുകാര്‍.
ഇടയ്ക്കിടയ്ക്ക് ഉള്‍വലിയുക മുതലായ സ്വഭാവവൈചിത്യ്രങ്ങളെ നിയന്ത്രിക്കാന്‍ ഇവരുടെ ഭാഗ്യരത്നമായ മുത്ത് വളരെ നല്ലതാണ്. ഇത്തരക്കാരുടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കാന്‍ പവിഴം ധരിക്കുന്നത് ഉത്തമമാണ്. തൊഴില്‍പരമായ ഉന്നമനത്തിനും ധനലബワിക്കും വൈരം ധരിക്കുകയാണ് നന്ന്. പൊതുവേയുള്ള ശ്രേയസ്സുകിട്ടാന്‍ മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിച്ചാല്‍ മതിയാകും.
ചിങ്ങം :
മാണിക്യമാണിവരുടെ ഭാഗ്യ രത്നം. ശാന്തചിത്തരും കുലീനരുമായ ഇവരുടെ അധിപന്‍ സൂര്യനാണ്. വിവിധനിറമുള്ള മാണിക്യക്കല്ലുകള്‍ - തുടുത്തുചുവന്നതു മുതല്‍ ഇളം പിങ്കുനിറമുള്ളവ വരെ ലഭ്യമാണ്.
കുടുംബസൗഭാഗ്യത്തിനും ഭാഗ്യത്തിനുമായി ഈ രാശിക്കാര്‍ സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പതിച്ച മാണിക്യമുള്ള ആഭരണങ്ങള്‍ അണിയുന്നത് വളരെ ഉത്തമമാണ്. പവിഴം പതിച്ച ആഭരണങ്ങള്‍ ധരിക്കുന്നത് ചൊവ്വാ ദോഷമുള്ളവര്‍ക്ക് വളരെ നല്ലതാണ്. കട്ടിമാണിക്യം അഥവാ ഗാര്‍നെറ്റ് ധരിക്കുന്നതും വളരെ നന്ന്
കന്നി :
സൗമ്യശീലവും ആരെയും ആകര്‍ഷിക്കുന്നസ്വഭാവവുമുള്ള ഈ രാശിക്കാരുടെ ഭാഗ്യരത്നം മരതകമാണ്. ഈ രാശിക്കാരുടെ അധിപന്‍ ബുധനാണ്. പെട്ടൈന്നെടുത്ത തീരുമാനങ്ങള്‍മൂലം പിന്നീട് പരിതപിക്കുന്നവരാണീ കൂട്ടര്‍.
ഇവര്‍ക്ക് ഭാഗ്യദായകമായുള്ളത് പച്ചക്കലും മരതകവും പ്ളാറ്റിനത്തില്‍ പതിച്ച് ധരിക്കുന്നതാണ്. ധനയോഗത്തിന് മാണിക്യമാണ് ഉത്തമം. വൈരവും മരതകവും ഇടകലര്‍ത്തി ധരിക്കുന്നതും പൊതുവേ നല്ലതാണ്. പുഷ്യരാഗം ധരിക്കുന്നത് വിവാഹകാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും വളരെ നന്ന്
തുലാം :
സമാധാനകാംക്ഷികളായ ഇവര്‍ ജീവിതത്തിലുടനീളം സന്തുലിതാവസ്ഥ ഇഷ്ടപ്പെടുന്നു. വൈരമാണ് ഇവരുടെ ഭാഗ്യരത്നം. തമാശപ്രിയരും കാല്പനികസ്വഭാവവുമുള്ള ഇവരുടെ അധിപന്‍ ശുക്രനാണ്.
ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിവികാസത്തിനും വൈരരത്നം ധരിക്കുന്നത് വളരെ ഉത്തമം. ചഞ്ചലമായ മാനസികാവസ്ഥകള്‍ ഇല്ലാതാകാനും വൈരരത്നം ധരിക്കുന്നത് വളരെ നന്ന്. ചെമ്പ് ആഭരണങ്ങള്‍ ധരിക്കുന്നത് ബുധന്‍റെ അനുഗ്രഹത്തിന് വളരെ നന്ന്.
വൃശ്ചികം :
ചൊവ്വാ അധിപനായുള്ളതാണ് വൃശ്ഛികരാശി. പവിഴമാണ് ഇവരുടെ ഭാഗ്യരത്നം. ചടുലമായ സ്വഭാവവിശേഷമുള്ളവരായിരിക്കും വൃശ്ഛികക്കൂറുകാര്‍.
വ്യാഴം അധിപനായുള്ള ധനുരാശിക്കാരുടെ ഭാഗ്യരത്നം മഞ്ഞകലര്‍ന്ന ഇന്ദ്രനീലമാണ്. കാര്യങ്ങള്‍ വളരെയേറെ ആലോചിച്ച് ആസൂത്രണം ചെയ്ത് ശ്രദ്ധയോടെ കര്‍മ്മം ചെയ്യുന്നവരും ഉത്സാഹശീലരുമാണീക്കൂട്ടര്‍.
ഭാഗ്യരത്നമായ മഞ്ഞകലര്‍ന്ന ഇന്ദ്രനീലം ധരിക്കുന്നതുമൂലം രാശിയുടെ അധിപനായ വ്യാഴത്തിന്‍റെ ഗുണങ്ങള്‍ ലഭിക്കാന്‍ കഴിയും. എല്ലാവിധ ഐശ്വര്യങ്ങളും ഇതുമൂലം സിദ്ധിക്കുന്നു. ഇക്കൂട്ടര്‍ക്ക് മാണിക്കവും ചിലസമയങ്ങളില്‍ സഹായം ലഭിക്കാന്‍ ഉപകരിക്കും.
മകരം :
വിവേകശാലിക്കാരും ശാലീനരുമായ ഈ രാശിക്കാരുടെ അധിപന്‍ ശനിയാണ്. ഇന്ദ്രനീലം ഭാഗ്യരത്നവും. പൊതുവേ സംയമനം പാലിക്കുന്നവരും സഹനശക്തിയുള്ളവരുമാണ് ഇക്കൂട്ടര്‍.
ഈ രാശിക്കാര്‍ക്ക് ശനി ഉച്ചത്തിലാണെങ്കില്‍ ഇന്ദ്രനീലം ധരിക്കുക മൂലം പലവിധത്തിലുമുള്ള അപൂര്‍വനേട്ടങ്ങള്‍ ലഭിക്കും. വൈരം ധരിക്കുന്നതുമൂലം ഉദ്യോഗസംബന്ധമായ ഉയര്‍ച്ച ഫലം. അത്ഭുതകരമായ പലതരത്തിലുമുള്ള ഫലങ്ങള്‍ ലഭിക്കുവാന്‍ വൈരവും ഇന്ദ്രനീലവും ചേര്‍ന്ന് ധരിക്കുക വളരെ നല്ലതാണ്. അതുപോലെതന്നെ വെള്ളക്കല്ലുകളും ഭാഗ്യദായകമാണീ രാശിക്കാര്‍ക്ക്
കുംഭം :
ശനി അധിപനായുള്ള കുംഭം രാശിക്കാര്‍ പൊതുവേ സ്വാതന്ത്രേച്ഛുക്കളും ഉത്പതിഷ്ണുക്കളുമായിരിക്കും. വൈരവും ഇന്ദ്രനീലവുമാണ് കുംഭരാശിക്കാര്‍ക്ക് ഭാഗ്യരത്നങ്ങള്‍. ഒറ്റനോട്ടത്തില്‍ പൊതുവേ ഇത്തരക്കാര്‍ അഹംഭാവികളാണെന്ന് തോന്നുമെങ്കിലും ശുദ്ധഗതിക്കാരായിരിക്കും. അനുതാപപൂര്‍ണ്ണമായ പെരുമാറ്റവും നയചാതുരതയും കാരണം സാധാരണകാണിക്കുന്ന തലതിരിഞ്ഞസ്വഭാവം വലിയ ദോഷം ചെയ്യാറില്ല.
ഇന്ദ്രനീലത്തില്‍ തന്നെ 'വാട്ടര്‍ബ്ളൂ' നിറമുള്ളവ ധരിക്കുന്നതാണ് ഈ രാശിക്കാര്‍ക്ക് വളരെ ഉത്തമമായുള്ളത്.
മീനം :
പുഷ്യരാഗമാണ് മീനം രാശിക്കാരുടെ ഭാഗ്യരത്നം. ഒന്നിലും പൊതുവേ ആസക്തിയില്ലാത്തവരും അലസജീവികളുമാണ് മീനരാശിക്കാര്‍. പൊതുവേ പാനീയങ്ങളോട് താത്പര്യമുള്ള ഇക്കൂട്ടര്‍ പെട്ടെന്നു വികാരഭരിതാവുകയില്ല.
പെട്ടെന്നു തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടാകുവാനും ശരിയായ വിശകലനശേഷിക്കും ഭാഗ്യരത്നമായ പുഷ്യരാഗം ധരിക്കുന്നത് വളരെ ഉത്തമമാണ്. മുത്തും പവിഴവും ധരിക്കുന്നതും പുഷ്യരാഗം ധരിക്കുന്നതുപോലെ ഉത്തമമാണ്.