വിശുദ്ധര്‍ ജീവിതത്തിലൂടെയും സേവനത്തിലൂടെയും ലോകജനതയ്ക്ക് വഴികാട്ടുകയാണെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ പറഞ്ഞു.
സെന്‍റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മ ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവം നമുക്ക് വിശുദ്ധരെ അയച്ചു തരികയാണ്. എല്ലാവരെയും ദൈവം വിളിക്കുന്നു. പക്ഷെ ചിലരെ മാത്രം തെരഞ്ഞെടുത്ത് അയയ്ക്കുന്നു. ഇവരാകട്ടെ സഭയ്ക്ക് ആകമാനം വെളിച്ചം നല്‍കുന്നു. അതുകൊണ്ടാണ് വിശുദ്ധര്‍ സഭയുടെ വണക്കത്തിനായി അര്‍ഹരാവുന്നത്.
വിശുദ്ധരുടെ ജീവിതം ഉള്‍ക്കൊള്ളാനും അത് ജീവിതത്തില്‍ മാതൃകയാക്കാനും സാധിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
വിശുദ്ധയായ അല്‍ഫോണ്‍സാമ്മയുടെ ദുരിതവും കഷ്ടപ്പാടുകളും ത്യാഗവും സ്നേഹവും നിറഞ്ഞ ജീവിതയാത്ര തന്നെയാണ് സഹനത്തിലൂടെ ദൈവ സന്നിധിയില്‍ എത്താം എന്നുള്ളതിന്‍റെ മാതൃക എന്നും മാര്‍പാപ്പ പറഞ്ഞു.