ശരീരത്തിന് ഏറ്റവും അത്യാവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. സൂര്യപ്രകാശത്തിലൂടെയും ഭക്ഷണത്തിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതുമൂലം ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറയാനും സാധ്യതയുണ്ട്. കേക്കും കുക്കികളും ഇത്തരത്തിലുള്ളതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന ഷുഗര്‍ വിറ്റാമിന്‍ ഡിയുടെ ആഗീകരണത്തെ കുറയ്ക്കും. മറ്റൊന്ന് സംസ്‌കരിച്ച ഭക്ഷണങ്ങളാണ് ഇവയില്‍ അടങ്ങിയ സോഡിയവും ട്രാന്‍സ് ഫാറ്റും വിറ്റാമിന്‍ ഡിയുടെ ആഗീകരണം കുറയ്ക്കും.